കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് സുരേഷ് കുമാറിനെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു

മണ്ണാര്‍ക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് അസിസ്റ്റൻറ് സുരേഷ് കുമാറിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.തൃശൂര്‍ വിജിലൻസ് കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്. കേസ് ജൂണ്‍ 7ന് വീണ്ടും പരിഗണിക്കും.

വില്ലേജ് അസിസ്റ്റൻറ് സുരേഷ് കുമാര്‍ കോടിക്കണക്കിന് പണം കയ്യിലുണ്ടായിട്ടും ലളിത ജീവിതം നയിച്ചതിന്റെ കാരണം വെളിപ്പെടുത്തിയത് കേട്ടപ്പോഴും വിജിലൻസ് ഞെട്ടി. ഈ പണമെല്ലാം സ്വരുക്കൂട്ടി വെച്ചത് സ്വന്തമായി ഒരു വീട് വെക്കാൻ വേണ്ടിയായിരുന്നു എന്നാണ് ഇയാള്‍ വിജിലൻസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇന്ന് തൃശ്ശൂര്‍ വിജിലൻസ് കോടതിയില്‍ ഹാജരാക്കുന്ന പ്രതിക്കായി വിജിലൻസ് ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ നല്‍കും. അനധികൃത സ്വത്ത് എങ്ങനെ സമ്ബാദിച്ചെന്നും അന്വേഷിക്കും.

താൻ വിവാഹിതനല്ലെന്നും ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. കുടുംബം ഇല്ലാത്തതിനാല്‍ ശമ്ബളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നാണ് ഇയാള്‍ വിജിലൻസിനോട് പറഞ്ഞത്. ഒരു മാസമായി ഇയാള്‍ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. വിജിലൻസിന് ഇയാളെക്കുറിച്ച്‌ പരാതി കിട്ടുന്നത് ഇതാദ്യമാണ്. മുമ്ബ് ജോലിയെടുത്തിരുന്ന വിലേജ് ഓഫീസുകളിലും ഇയാള്‍ ക്രമക്കേട് നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സുരേഷ് കുമാര്‍ കിട്ടുന്നതെന്തും കൈക്കൂലിയായി സ്വീകരിച്ചിരുന്നുവെന്നാണ് വിജിലൻസിന് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാക്കാൻ കഴിഞ്ഞത്. ഇയാളുടെ താമസ സ്ഥലത്തു നിന്നും പണം മാത്രമല്ല വിജിലൻസ് സംഘം കണ്ടെടുത്തത്. കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റര്‍ തേൻ, പടക്കങ്ങള്‍, കെട്ടു കണക്കിന് പേനകള്‍ എന്നിവയും ഇയാളുടെ മുറിയില്‍ നിന്നും വിജിലൻസ് കണ്ടെടുത്തു.

കൈക്കൂലിയായി എന്ത് കിട്ടിയാലും സുരേഷ് കുമാര്‍ കൈപ്പറ്റിയിരുന്നു എന്നാണ് വിജിലൻസ് പറയുന്നത്. 2500 രൂപ മാസവാടകയുള്ള റൂമിലാണ് സുരേഷ് കുമാര്‍ താമസിച്ചിരുന്നത്. മുറി പൂട്ടാതെ പോലുമാണ് പലപ്പോഴും സുരേഷ് കുമാര്‍ പുറത്ത് പോയിരുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആര്‍ക്കും സംശയം തോന്നാതിരിക്കാൻ വേണ്ടിയാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയിരുന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം, ഇയാളുടെ ജീവിതം ദുരൂഹതകള്‍ നിറഞ്ഞതാണ്.

പാലക്കയത്തു വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ ഒറ്റമുറി താമസ സ്ഥലത്തു നിന്നും കഴിഞ്ഞ ദിവസം വിജിലൻസ് സംഘം പിടിച്ചെടുത്തത് പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉള്‍പ്പെടെ 1.05 കോടി രൂപയാണ്. എന്നാല്‍, വസ്ത്രധാരണത്തിലും ജീവിത രീതിയിലും തികഞ്ഞ ലാളിത്യം പുലര്‍ത്തിയിരുന്ന ആളാണ് സുരേഷ് കുമാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

താമസ സ്ഥലത്ത് ലക്ഷക്കണക്കിന് രൂപ മാറാല പിടിച്ച്‌ കിടക്കുമ്ബോഴും ലളിത ജീവിതമായിരുന്നു സുരേഷിന്റേത്. അതുകൊണ്ട് തന്നെ നാട്ടുകാര്‍ക്ക് ആര്‍ക്കും ഇയാളെ കുറിച്ച്‌ യാതൊരു സംശയവും തോന്നിയിരുന്നില്ല. കാറോ ബൈക്കോ ഇയാള്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നില്ല എന്നാണ് വിവരം. വസ്ത്രധാരണത്തില്‍ പോലും ലാളിത്യം കാത്തുസൂക്ഷിച്ചിരുന്നു. അങ്ങനെയൊരാള്‍ ഇത്രയധികം പണം സ്വന്തം താമസ സ്ഥലത്ത് സൂക്ഷിക്കണമെങ്കില്‍ മറ്റാരെങ്കിലും പിന്നിലുണ്ടാകാം എന്ന അഭിപ്രായവും ഉയരുന്നുണ്ട്. അക്കാര്യവും അന്വേഷിക്കാനൊരുങ്ങുകയാണ് വിജിലൻസ്.

കഴിഞ്ഞ ദിവസമാണ് കൈക്കൂലി വാങ്ങുന്നതിനിടെ സുരേഷ് കുമാറിനെ വിജിലൻസ് പിടികൂടിയത്. സുരേഷ് കുമാറിന്റെ ഒറ്റമുറി താമസ സ്ഥലത്ത് പരിശോധന നടത്തിയ വിജിലൻസ് സംഘം അമ്ബരന്നു പോയി. കാര്‍ഡ് ബോര്‍ഡിലും പ്ലാസ്റ്റിക് കവറുകളിലും അലക്ഷ്യമായി പൊതിഞ്ഞുവെച്ച നോട്ടുകെട്ടുകളാണ് സംഘത്തെ വരവേറ്റത്. നോട്ടുകള്‍ സൂക്ഷിച്ചിരുന്ന പല കവറുകളും മാറാലയും പൊടിയും പിടിച്ച്‌ കിടക്കുകയായിരുന്നു. ഒരു കോടിയിലേറെ രൂപയുടെ പണവും സ്ഥിര നിക്ഷേപങ്ങളുടെ രേഖകകളുമാണ് വിജിലൻസ് സംഘം ഇവിടെ നിന്നും പിടിച്ചെടുത്തത്. സുരേഷ് കുമാറിന്റെ താമസ സ്ഥലത്ത് നിന്നും 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 17 കിലോ നാണയങ്ങളും കണ്ടെടുത്തത്. ബാങ്ക് അക്കൗണ്ടില്‍ 25 ലക്ഷം രൂപയും കണ്ടെടുത്തു.

മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയില്‍ നടത്തിയ റെയ്ഡിലാണ് 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 17 കിലോ നാണയങ്ങളും കണ്ടെടുത്തത്. ബാങ്ക് അക്കൗണ്ടില്‍ 25 ലക്ഷം രൂപയും കണ്ടെടുത്തു. കേരളത്തില്‍ തന്നെ ഒരു റവന്യൂ ഉദ്യോഗസ്ഥന്റെ പക്കല്‍നിന്നും പിടികൂടുന്ന വലിയ സംഖ്യയാണിത്‌. ആരുടെയെങ്കിലും ബെനാമിയാണോ സുരേഷ് എന്ന സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.

തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സുരേഷ് കുമാര്‍ ഏതാണ്ട് 17 വര്‍ഷത്തോളമായി പാലക്കാട് മണ്ണാര്‍കാട് കേന്ദ്രീകരിച്ചുള്ള വിവിധ വില്ലേജ് ഓഫിസുകളില്‍ ജോലി ചെയ്തുവരികയായിരുന്നു.

പണം എണ്ണി തിട്ടപ്പെടുത്താൻ തന്നെ ഉദ്യോഗസ്ഥര്‍ മണിക്കൂറുകളെടുത്തു. വൈകിട്ട് ആറരയ്ക്കു തുടങ്ങിയ പരിശോധന രാത്രി എട്ടരയോടെയാണു പൂര്‍ത്തിയായത്. ചോദ്യം ചെയ്തപ്പോള്‍ ആറു ലക്ഷം രൂപ കൈവശം ഉണ്ടെന്നാണു സുരേഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ തെളിഞ്ഞുവന്നതു കോടികളാണ്. പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉള്‍പ്പെടെ 1.05 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് സംഘം പറയുന്നത്. വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന മാത്രമാണു പൂര്‍ത്തിയാക്കിയിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഇതു സംബന്ധിച്ച്‌ കൂടുതല്‍ പരിശോധന ഉണ്ടാകുമെന്നും വിജിലൻസ് സംഘം അറിയിക്കുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം ആവശ്യമാണെന്ന് അറിയിച്ചു. കണ്ടെടുത്തതെല്ലാം കൈക്കൂലി പണമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

മന്ത്രി കെ.കൃഷ്ണൻകുട്ടി, എൻ.ഷംസുദ്ദീൻ എംഎല്‍എ, ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര, സബ് കലക്ടര്‍ ഡി.ധര്‍മലശ്രീ തുടങ്ങിയവര്‍ മണ്ണാര്‍ക്കാ‍ട് എംഇഎസ് കല്ലടി കോളജ് ഓഡിറ്റോറിയത്തില്‍ ‘കരുതലും കൈത്താങ്ങും’ അദാലത്തില്‍ പങ്കെടുക്കുന്നതിനിടെയാണു പുറത്തു കൈക്കൂലിക്കേസില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയിലായത്. വസ്തുവിന്റെ ലൊക്കേഷൻ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണു തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സുരേഷ്കുമാര്‍ അറസ്റ്റിലായത്.

മഞ്ചേരി സ്വദേശിയായ പരാതിക്കാരൻ 45 ഏക്കര്‍ സ്ഥലത്തിന്റെ ലൊക്കേഷൻ സര്‍ട്ടിഫിക്കറ്റിനായി ദിവസങ്ങള്‍ക്കു മുൻപു വില്ലേജ് ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ ഫയല്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാറിന്റെ കൈവശമാണെന്നറിഞ്ഞു.

ഫോണില്‍ വിളിച്ചപ്പോള്‍ 2,500 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പണവുമായി മണ്ണാര്‍ക്കാട് താലൂക്ക് തല റവന്യു അദാലത്ത് നടക്കുന്ന എംഇഎസ് കോളജില്‍ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഷംസുദ്ദീനെ അറിയിക്കുകയും തുടര്‍ന്നു പിടികൂടുകയുമായിരുന്നു. ഇതേ വസ്തു ലാൻഡ് അസൈൻമെന്റ് (എല്‍എ) പട്ടയത്തില്‍ ഉള്‍പ്പെട്ടതല്ലെന്ന സര്‍ട്ടിഫിക്കറ്റിനായി പരാതിക്കാരനില്‍ നിന്ന് 6 മാസം മുൻപ് 10,000 രൂപയും പൊസഷൻ സര്‍ട്ടിഫിക്കറ്റിനായി അഞ്ചു മാസം മുൻപ് 9,000 രൂപയും സുരേഷ്കുമാര്‍ വാങ്ങിയിരുന്നു. ലൊക്കേഷൻ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിച്ച സമയത്ത് 500 രൂപ വാങ്ങിയിരുന്നു.