ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ പ്രവർത്തിക്കുന്ന സഹായകേന്ദ്രയിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പട്ടികവർഗ്ഗക്കാരും എസ്.എസ്.എൽ.സി വിജയിച്ചവരും മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിയുന്നവരുമായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനത്തിൽ അടിസ്ഥാന യോഗ്യത കോഴ്‌സ് (പി.ജി.ഡി.സി.എ, ഡി.സി.എ, എം.എസ് ഓഫീസ് തുടങ്ങിയവ) വിജയിച്ചവരുമായിരിക്കണം. താത്പര്യമുള്ളവർ എസ്.എസ്.എൽ.സി ബുക്ക്, ജാതി, വരുമാനം, കമ്പ്യൂട്ടർ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം ജൂൺ 20ന് രാവിലെ 11 മുതൽ 12 വരെ നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.