സ്വർണ്ണം പിടികൂടി
കരിപ്പൂർ: രണ്ട് വിത്യസ്ത കേസുകളിലായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 2311.30 ഗ്രാം സ്വർണ്ണം,എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടി. ഇതിന് വിപണിയിൽ 1 കോടി 15 ലക്ഷം രൂപ വില വരും.
കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിക്ക് ദുബായിൽ നിന്നുo കോഴിക്കോടെത്തിയ സ്പൈസ് ജെറ്റ് ഫ്ലെറ്റ് SG 141 ൽ എത്തിയ മലപ്പുറം സ്വദേശി സലാം 54 വയസ് എന്ന യാത്രക്കാരനിൽ നിന്ന് 1568.2ഗ്രാം സ്വണ്ണം മിശ്രത രൂപത്തിൽ ഹാന്റ് ബേഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.
ഇതേ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് ഒളിപ്പിച്ച് വച്ച രീതിയിൽ കണ്ട 1262.20 ഗ്രാം സ്വർണ മിശ്രിതം പിടികൂടിയത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി. എ. കിരണിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ സുധീർ ക, പൗലോസ് വി ജെ., സുബീഷ് സി.പി, ഇൻസ്പെക്ടർമാരായ സുമൻ ഗോദരാ, റഹീസ് എൻ. പ്രേം പ്രകാശ് മീണാ, ചേതൻ ഗുപ്ത ഹെഡ് ഹൽദാറായ ചന്ദ്രൻ കെ എന്നിവരും ങ്ങുന്ന . സംഘമാണ് സ്വർണ്ണം പിടികൂടിയത്.