മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ച് അലി അക്ബര്‍; ‘1921’ സിനിമയ്ക്ക് ശുഭാരംഭം.

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയാണ് അലി അക്ബറിന്റെ 1921

മൂകാംബികാ ക്ഷേത്രത്തില്‍ ‘1921’ സിനിമയുടെ തിരക്കഥ സമര്‍പ്പിച്ച് സംവിധായകന്‍ അലി അക്ബര്‍. അനുഗ്രഹം തേടി മുന്നൊരുക്കങ്ങള്‍ക്കു തയാറായ വിവരം അലി അക്ബര്‍ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.

ആഷിഖ് അബു-പൃഥ്വിരാജ് ചിത്രം ‘വാരിയംകുന്നന്‍’ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബര്‍ ചിത്രം അന്നൗന്‍സ് ചെയ്തത്. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് ‘1921’ ആഷിഖ് അബു-പൃഥ്വിരാജ് ചിത്രം ‘വാരിയംകുന്നന്‍’ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബര്‍ ചിത്രം അന്നൗന്‍സ് ചെയ്തത്.

‘മമ ധര്‍മ്മ’ എന്ന പേരില്‍ സിനിമാ നിര്‍മാണ കമ്പനി ആരംഭിച്ച് ജനകീയപങ്കാളിത്തത്തോടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് നിര്‍മ്മാണം. ഒരു വര്‍ഷത്തിനുള്ളില്‍ സിനിമ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു

ചിത്രത്തിനായി മേജര്‍ രവി തന്റെ ഛായാഗ്രാഹകനായ മകന്റെ സേവനം ഉറപ്പു നല്‍കിയിരുന്നു. മതങ്ങളെ തമ്മില്‍ അടിപ്പിക്കാനുള്ള സിനിമയല്ല, തമ്മിലടിക്കരുത് എന്ന് പറയാനുള്ള സിനിമയാണ് തന്റേതെന്ന് അലി അക്ബര്‍ പ്രഖ്യാപനവേളയില്‍ പറഞ്ഞിരുന്നു

ചിത്രത്തിനായി ലഭിക്കുന്ന സംഭാവനയുടെ വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ അലി അക്ബര്‍ കൃത്യമായി പോസ്റ്റ് ചെയ്യാറുണ്ട്
സംഭാവന ഒരുകോടി രൂപയിലേക്കു എത്തുമെന്നുള്ള പ്രതീക്ഷയിലാണ് സാംവിധായകന്‍