ഇന്റർസോൺ കലോത്സവം: മികച്ച വാർത്താ ലേഖകനുള്ള പുരസ്കാരം പ്രവീൺ കെ ഉള്ളണത്തിന്
പരപ്പനങ്ങാടി: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ മികച്ച വാർത്താ ലേഖകനുള്ള പുരസ്കാരം പ്രവീൺ കെ ഉള്ളണത്തിന് . അച്ചടി മാധ്യമ വിഭാഗത്തിലാണ് അവാർഡ്. പുരസ്കാരം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ സിൻഡിക്കേറ്റംഗം പി.കെ ഖലീമുദ്ധീൻ സമ്മാനിച്ചു. കലോത്സവത്തിൽ സ്റ്റേജിതര – സ്റ്റേജിന മത്സരങ്ങളെക്കുറിച്ചുള്ള വാർത്ത അവതരണത്തിനാണ് പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ 14 വർഷമായി മാധ്യമ രംഗത്തുള്ള പ്രവീൺ ഉള്ളണം തയ്യിലപ്പടിക്ക് സമീപം വെള്ളാരത്തൊടി വീട്ടിൽ പരേതനായ നാരായണൻ നായരുടെയും ഗൗരിയമ്മയുടെയും മകനാണ്. കേരള കലാമണ്ഡലത്തിലെ ഗവേഷക സി രമാദേവിയാണ് ഭാര്യ. മക്കൾ : അലംകൃത, അലൻഘോഷ് .ഇരുവരും പരപ്പനങ്ങാടി ബി.ഇ.എം എൽ.പി സ്കൂൾ വിദ്യാർത്ഥികളാണ്.