Main Banner

പതിവുപോലെ ഉമ്മൻ ചാണ്ടി സാറിൻ്റെ ഓഫീസിൽ പത്രം, പക്ഷേ കസേരയിൽ ഞങ്ങൾക്ക് ഒരു നാഥനില്ല: വികാരാധീനനായി കെഎസ് ശബരീനാഥൻ

ഉമ്മൻ ചാണ്ടിയുടെ ഓഫീസ് മുറി പതിവുപോലെ ഇന്നും തുറന്നിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെഎസ് ശബരീനാഥൻ. എന്നുമുള്ളത് പോലെ രാവിലത്തെ പത്രവും കടലാസുകളും ആ മേശപ്പുറത്തുണ്ട്. പക്ഷെ ഇന്നുമുതൽ ആ കസേരയിൽ തങ്ങൾക്ക് ഒരു നാഥനില്ല എന്നും ശബരീനാഥൻ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ ഓഫീസ് മുറിയുടെ ചിത്രം പങ്കുവച്ചാണ് പോസ്റ്റ്.

1 st paragraph

ശബരീനാഥൻ്റെ പോസ്റ്റ്:

അതിരാവിലെ ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ ഉമ്മൻ ചാണ്ടി സാറിന്റെ ഓഫീസ് മുറി പതിവുപോലെ തുറന്നിരിക്കുന്നു. എന്നുമുള്ളത് പോലെ രാവിലത്തെ പത്രവും കടലാസുകളും ആ മേശപ്പുറത്തുണ്ട്. പക്ഷെ ഇന്നുമുതൽ ആ കസേരയിൽ ഞങ്ങൾക്ക് ഒരു നാഥനില്ല….

2nd paragraph

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയില്‍ ഒരുക്കുന്നത് പ്രത്യേക കല്ലറയാണ്. ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ നേതൃത്വം നൽകും. ‘കരോട്ട് വള്ളകാലില്‍’ കുടുംബ കല്ലറ നിലനില്‍ക്കേയാണ് ഉമ്മന്‍ചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുങ്ങുന്നത്. വൈദികരുടെ കല്ലറയോട് ചേര്‍ന്നാണ് പ്രത്യേക കല്ലറ.

അദ്ദേഹത്തിന്റെ സേവനത്തിന് ആദര സൂചകമായിട്ടാണ് മാനേജ്‌മെന്റിന്റെ തീരുമാനം.ജാതിക്കും മതത്തിനും ഉപരിയായി ജനങ്ങളെ സഹായിക്കാനുള്ള മനസ്സാണ് ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയെ ശ്രേഷ്ഠനാക്കുന്നത് എന്ന് സെന്റ് ജോര്‍ജ് വലിയപള്ളി വികാരി ഫാദര്‍ ഡോക്ടര്‍ വര്‍ഗീസ് പറഞ്ഞു. വ്യാഴാഴ്ച്ച മൂന്ന് മണിക്കാണ് അന്ത്യ ശുശ്രൂഷ ആരംഭിക്കുന്നത്.

ഉമ്മൻ ചാണ്ടിയെ ഒരുനോക്ക് കാണാന്‍ എം.സി റോഡിന്റെ ഓരങ്ങളില്‍ ജനസാഗരം. വിലാപയാത്ര 10 കിലോമീറ്റര്‍ പിന്നിടാന്‍ എടുത്തത് മൂന്ന് മണിക്കൂര്‍. കെഎസ്‌ആർടിസിയുടെ പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് വിലാപയാത. നാലാഞ്ചിറയിൽ എത്തിയപ്പോൾ കനത്ത മഴ വകവയ്‌ക്കാതെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി ജനമാണ് തിങ്ങിക്കൂടിയത്.

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാേശരി വഴി കോട്ടയത്തെത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. തുടര്‍ന്ന് രാത്രിയോടെ രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30ന് സംസ്കാരം. ശിസ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ നേതൃത്വം നൽകും.