ഒറ്റത്തവണ തീർപ്പാക്കൽ: തീയതി നീട്ടി
മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും മാർജിൻ മണി വായ്പ എടുത്ത് കുടിശ്ശികയായിട്ടുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് കുടിശ്ശിക തീർക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മൂന്ന് മാസത്തേയ്ക്ക് (സെപ്തംബർ മൂന്ന്) വരെ നീട്ടിയിട്ടുണ്ട്. അപേക്ഷകർ ബന്ധപ്പെട്ട സ്ഥാപനം സംബന്ധിച്ചിട്ടുള്ള രേഖകൾ സഹിതമുള്ള അപേക്ഷ അതത് പ്രദേശത്തെ താലൂക്ക് വ്യവസായ കാര്യാലയത്തിലോ ബ്ലോക്ക് വ്യവസായ വികസന ഓഫീസറുടെ പക്കലോ ഉടൻ തന്നെ സമർപ്പിയ്ക്കണം. ഫോൺ: 0483 2737405, 2734812.