വട്ടപ്പാറയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

 

 

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ ലോറി നിയന്ത്രനം വിട്ട് മറിഞ്ഞ് അപകടം. ചൊവ്വാഴ്ച്ച രാവിലെ കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വട്ടപ്പാറയിലെ പ്രധാന വളവിലെ സുരക്ഷാമതിലിൽ ഇടിച്ച് മറിഞ്ഞ ലോറി താഴേക്ക് വീഴാതെ തങ്ങി നിൽക്കുകയായിരുന്നു.ലോറിയിൽ 4 പേരാണുണ്ടായിരുന്നു. ഇതിൽ രണ്ട് പേർക്ക് നിസാര പരിക്കേറ്റു.