Main Banner

കുളത്തില്‍ മുങ്ങിത്താഴ്ന്ന് യുവതി; രക്ഷകനായി പത്താംക്ലാസുകാരൻ

പരവൂര്‍: കുളത്തിലെ കയത്തില്‍ മുങ്ങിത്താഴ്ന്ന യുവതിക്ക് പത്താംക്ലാസ് വിദ്യാര്‍ഥിയുടെ ധീരത രക്ഷയായി. നെടുങ്ങോലം ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥി അക്ഷയ്ചന്ദ്രനാണ് 21-കാരിക്ക് തുണയായത്.

1 st paragraph

ഞായറാഴ്ച വൈകുന്നേരം നാലരയ്ക്ക് പാറയില്‍ക്കാവ് കുളത്തിനുസമീപം യുവതി ബോധരഹിതയായി വീഴുകയായിരുന്നു. മുങ്ങിത്താഴുന്നതുകണ്ട അക്ഷയ് കുളത്തിലേക്ക് ചാടി യുവതിയെ കരയിലേക്കു വലിച്ചുകയറ്റി. തുടര്‍ന്ന് പ്രഥമശുശ്രൂഷ നല്‍കി.

പിന്നീട് പരിസരവാസികളുടെ നേതൃത്വത്തില്‍ യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുങ്ങോലം പാറയില്‍ക്കാവ് ക്ഷേത്രത്തിനു സമീപം ശിവപുരിയില്‍ സന്തോഷ്കുമാറിന്റെയും മഞ്ജു സന്തോഷിന്റെയും മകനാണ് അക്ഷയ്.

2nd paragraph