പച്ചരിയും ഉഴുന്നും വേണ്ട…. പ്രാതലിന് രുചികരവും മൃദുലവുമായ ഓട്സ് ദോശ ആയാലോ?

ദോശ, ഇഡലി മാവിന് വിലകൂടിയ വാര്‍ത്ത നാം അറിഞ്ഞതാണ്. 35 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന ഒരു പാക്കറ്റ് ദോശ മാവിന്റെ വില ഇന്നു മുതല്‍ അഞ്ചു രൂപ വര്‍ധിക്കും.

ദോശമാവിന് വിലകൂടിയ ഈ സമയത്ത് പച്ചരിയും ഉഴുന്നും ഇല്ലാതെ തന്നെ പ്രാതലിന് രുചികരമായ ദോശ തയ്യാറാക്കിയാലോ?…തയ്യാറാക്കാം ഈസി ഓട്സ് ദോശ…

വേണ്ട ചേരുവകള്‍…

ഓട്സ് 1 കപ്പ്

വെളളം 1 കപ്പ്

തക്കാളി 1 എണ്ണം

സവാള 1 എണ്ണം

മുളകു പൊടി 1/2 ടീ സ്പൂണ്‍

ജീരകം 1/2 ടീ സ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

മല്ലിയില ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം ഓട്സ് 20 മിനുട്ട് നേരം വെള്ളത്തില്‍ കുതിര്‍ക്കാൻ ഇട്ട് വയ്ക്കുക. കുതിര്‍ന്ന ഓട്സ്, തക്കാളി, സവാള, ജീരകം, മുളകു പൊടി, ഉപ്പ് എന്നിവ ഒരുമിച്ച്‌ ചേര്‍ത്ത് മിക്സിയുടെ ജാറില്‍ അരച്ചെടുക്കുക. ശേഷം മാവിലേക്ക് അല്‍പം മല്ലിയിലയിട്ട ശേഷം ദോശക്കല്ലില്‍ ചുട്ടെടുക്കുക. രണ്ട് വശവും മൊരിച്ച്‌ എടുക്കാം. ശേഷം സാമ്ബാറിനൊപ്പമോ ചട്ണിക്കൊപ്പമോ ചേര്‍ത്ത് കഴിക്കാം.