വൈദ്യുതി ചാർജ് വർദ്ധനവിന് എതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

തിരൂർ:പാവപ്പെട്ട കർഷകർക്കും കൃഷിക്കാർക്കും മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരുടെ നിത്യ ജീവിതത്തിന് ക്ഷതം ഏൽപ്പിച്ചുകൊണ്ട് കേരള വൈദ്യുതി ബോർഡ് പുറത്തിറക്കിയ വർദ്ധിപ്പിച്ച ചാർജ് പിൻവലിക്കണമെന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സൗജന്യമായി നൽകുന്ന വൈദ്യുതി കേരളക്കാർക്ക് താങ്ങാനാകാത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത് എന്നും ഇതു സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപിൾസ് റൈറ്റ്സ് (എൻ.എഫ് .പി .ആർ ) തിരൂർ വൈദ്യുതി ഭവന് മുൻപിൽ പ്രതിഷേധ ധർണ്ണ

സംഘടിപ്പിച്ചു.


പി. എ ഗഫൂർ താനൂർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് മജീദ് മൊല്ലഞ്ചേരി അധ്യക്ഷം വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എ.പി.അബ്ദുൾ സമദ് ,
മുസ്തഫ ഹാജി പുത്തൻതെരു, നിയാസ് അഞ്ചപ്പുര, കുഞ്ഞൻ ബാവ താനൂർ, യാസർ മുത്തൂർ ,കുഞ്ഞി മുഹമ്മദ് നടക്കാവ് എന്നിവർ സംസാരിച്ചു. പടം :തിരൂർ വൈദ്യുതി ഭവന് മുൻപിൽ എൻ.എഫ്.പി.ആർ സംഘടിപ്പിച്ച ധർണ