പോക്സോ കേസില്‍ 40 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 40 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും.
കല്ക്കൂന്തല് വില്ലേജ് പച്ചടി കരയില്‍ ഉമ്മാക്കട ഭാഗത്ത് കാരിക്കുന്നേല്‍ വീട്ടില്‍ വില്‍സണെയാണ് (42) കട്ടപ്പന പോക്സോ കോടതി ജഡ്ജി വി. മഞ്ജു ശിക്ഷിച്ചത്.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ 2013ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. വിവിധ വകുപ്പുകള്‍ പ്രകാരമാണ് 20 വര്‍ഷം വീതം 40 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി.