കരിപ്പൂരില്‍ കാപ്സൂള്‍ രൂപത്തില്‍ കടത്താൻ ശ്രമിച്ച 46 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്ന പുത്തൂര്‍ സ്വദേശി പെരിയംകുന്നത്ത് ഷിഹാബുദ്ദീൻ (39) ശരീരത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

മൂന്ന് കാപ്സ്യൂളുകളായി 767 ഗ്രാം സ്വര്‍ണമാണ് ഉണ്ടായിരുന്നത്. 46,67,195 ലക്ഷം രൂപ വിലമതിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.