വിമൻ ജസ്റ്റിസ് വിദ്യാര്‍ഥികളെ ആദരിച്ചു

തിരുവനന്തപുരം: കാഴ്ച പരിമിതിയെ തരണം ചെയ്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ വിമൻ ജസ്റ്റിസ് ആദരിച്ചു. നെടുമങ്ങാട് സ്വദേശിനി ഹുസ്ന അമീനെയും തിരുവല്ലം വണ്ടിത്തടം സ്വദേശിനി ഫെബിൻ മറിയം ജോസിനെയുമാണ് വിമൻ ജസ്റ്റിസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി ആദരിച്ചത്.

ജില്ലാ പ്രസിഡന്റ് ഷംല എല്‍, ജനറല്‍ സെക്രട്ടറി സുലൈഖ എൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അജിത കെ എസ്, നദീറാ ബഷീര്‍, ബീബിജാൻ, ഹസീന ബഷീര്‍, വാമനപുരം മണ്ഡലം കണ്‍വീനര്‍ ഷാര്‍മി, നെടുമങ്ങാട് മണ്ഡലം കണ്‍വീനര്‍ നൂര്‍ജഹാൻ, നേമം മണ്ഡലം കണ്‍വീനര്‍ മെഹര്‍ മാഹീൻ എന്നിവര്‍ പങ്കെടുത്തു.

ഗവ. ആര്‍ട്ട്സ് കോളേജില്‍ നിന്ന് എം എ പൂര്‍ത്തിയാക്കി നെറ്റും ജെ ആര്‍ എഫും കഴിഞ്ഞ് കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലി ചെയ്യുകയാണ് ഹുസ്ന അമീൻ. ഗവ. വിമൻസ് കോളേജില്‍ നിന്ന് ഫിലോസഫിയില്‍ എം എ പൂര്‍ത്തിയാക്കി ഗവ. വിമൻസ് കോളേജില്‍ ഫിലോസഫി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലി ചെയ്യുകയാണ് തിരുവല്ലം വണ്ടിത്തടം സ്വദേശിനി ഫെബിൻ മറിയം ജോസ്.