കിഡ്നി ക്യാന്‍സറിന്‍റെ സൂചനയാണ് ഈ ലക്ഷണങ്ങള്‍…

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം അവതാളത്തിലാകാം.

ക്യാന്‍സര്‍ പോലും വൃക്കയെ ബാധിക്കാം. സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാര്‍ക്ക് ഈ അര്‍ബുദം വരാനുള്ള സാധ്യത അല്‍പം കൂടുതലാണ്.

പുകവലി, അമിത വണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പാരമ്ബര്യമായി വൃക്കയിലെ ക്യാന്‍സര്‍ കണ്ടുവരുന്ന കുടുംബങ്ങളിലുള്ളവര്‍, വൃക്കരോഗത്തിന് കാലങ്ങളായി ചികിത്സ തേടുന്നവര്‍ എന്നിവയാണ് കിഡ്നി ക്യാന്‍സര്‍ സാധ്യത കൂട്ടുന്നത്.

അറിയാം കിഡ്നി ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍…

മൂത്രത്തില്‍ രക്തം കാണപ്പെടുന്നതാണ് കിഡ്നി കാൻസറിന്റെ ഒരു പ്രധാന ലക്ഷണം. അതുപോലെ

കിഡ്നി കാൻസറിന്റെ വളരെ സാധാരണമായ ലക്ഷണമാണ് വയറിലെ മുഴ. മൂത്രം പിങ്ക്, ചുവപ്പ് എന്നീ നിറത്തില്‍ കാണപ്പെടുക, വൃക്കയില്‍ മുഴ, നടുവേദന അതായത് നട്ടെല്ലിന് ഇരുവശത്തായി അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന, വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, ക്ഷീണം, പനി എന്നിവയൊക്കെ വൃക്കയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം. കിഡ്നി ക്യാന്‍സര്‍ മൂലം ചിലരില്‍ രക്തസമ്മര്‍ദ്ദം ഉയരാനും വിളര്‍ച്ച ഉണ്ടാകാനും അസ്ഥി വേദന ഉണ്ടാകാനും സാധ്യതയുണ്ട്.

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.