Main Banner

ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച്‌ യാത്രാ ജെട്ടി തകര്‍ന്നു; ബോട്ടിനായി തിരച്ചില്‍ തുടങ്ങി

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച്‌ യാത്രാ ബോട്ടുകള്‍ അടുക്കുന്ന ജെട്ടി തകര്‍ന്നു. പുലര്‍ച്ചെ നാലു മണിയോടെ ഫോര്‍ട്ട് കൊച്ചി കമാലക്കടവിലാണ് സംഭവം.ബോട്ട് ഇടിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

1 st paragraph

മത്സ്യത്തൊഴിലാളികളെ ഇറക്കാനായി ജെട്ടിയിലേക്ക് എത്തിയപ്പോള്‍ ബോട്ടിന്‍റെ മുകള്‍ഭാഗം ഇടിച്ചാണ് കെട്ടിടത്തിന്‍റെ മേല്‍കൂരയും തൂണും തകര്‍ന്നത്. ഇടിച്ച ഉടൻ തന്നെ പ്രദേശത്ത് നിന്ന് ബോട്ട് നീക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇടിച്ച മത്സ്യബന്ധന ബോട്ടിനായി പൊലീസും മറൈൻ എൻഫോഴ്സ്മെന്‍റും തിരച്ചില്‍ ആരംഭിച്ചു. മത്സ്യബന്ധന ബോട്ട് യാത്രാ ബോട്ടുകള്‍ക്ക് വേണ്ടിയുള്ള ജെട്ടിയില്‍ അടുപ്പിക്കാൻ അനുമതിയില്ല. ഇത് ലംഘിച്ചാണ് രാത്രിയില്‍ മത്സ്യബന്ധന ബോട്ട് യാത്രാ ജെട്ടിയില്‍ അടുപ്പിച്ചത്.

2nd paragraph