മൂവരും പിടിയിലായത് ഹോട്ടലില്‍ ഭക്ഷണം കഴിക്കവെ; ചോദ്യം ചെയ്യല്‍ തുടരുന്നു
കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേര് പൊലീസ് കസ്റ്റഡിയില്‍. ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്ന് കവിതാലയത്തില്‍ പത്മകുമാര്‍ (52), ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് പിടിയിലായത്.
തമിഴ്നാട് തെങ്കാശിയിലെ പുളിയറൈയില്‍നിന്ന് ഇവരെ പിടികൂടി അടൂര്‍ പൊലീസ് ക്യാമ്ബില്‍ വൈകുന്നേരം അഞ്ചോടെ എത്തിച്ചു.
ഇപ്പോള്‍ മൂവരെയും ഉന്നത പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. എ.ഡി.ജി.പി. എം.ആര്. അജിത്കുമാര്‍, ഡി.ഐ.ജി. ആര്. നിശാന്തിനി, ഐ.ജി. സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ അടൂരിലെ ക്യാമ്പിലെത്തി.
സംഭവം നടന്ന് അഞ്ചാം ദിവസമാണ് മൂന്നു പേര് കസ്റ്റഡിയിലായിരിക്കുന്നത്. പുളിയറൈയിലെ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കവേയാണ് മൂവരും പിടിയിലായത്. ഇവരുടെ വീട്ടില്‍നിന്ന് പത്ത് കിലോമീറ്റര്‍ മാത്രം അകലെയാണ് ആറു വയസ്സുകാരിയുടെ വീട്. ഇവരുടെ വീടിന് മുന്നില്‍ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.