Shobika

കലോത്സവം: അപ്പീൽ ഹിയറിങ് 16ന്

കോട്ടയ്ക്കലിൽ നടന്ന മലപ്പുറം റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ അപ്പീൽ സമർപ്പിച്ച മത്സരാർത്ഥികൾ ഡിസംബർ 16ന് രാവിലെ 8.30 ന് മലപ്പുറം സിവിൽസ്റ്റേഷന് സമീപമുള്ള പ്രശാന്ത് റസിഡൻസിയിൽ അപ്പീൽ കമ്മിറ്റി മുമ്പാകെ ഹിയറിങ്ങിന് ഹാജരാകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. സിംഗിൾ ഇനത്തിൽ ബന്ധപ്പെട്ട മത്സരാർത്ഥിയും, ഗ്രൂപ്പിനത്തിൽ ടീം ക്യാപ്റ്റനും മാത്രമാണ് അധ്യാപകർക്കൊപ്പം ഹാജരാകേണ്ടത്. വിദ്യാർഥിയെ തിരിച്ചറിയുന്നതിന് പ്രധാനധ്യാപകൻ അല്ലെങ്കിൽ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കത്ത്, അപ്പീൽ രസീത്, അതോടൊപ്പം നൽകിയിട്ടുള്ള കത്ത് എന്നിവ ഹാജരാക്കണം. കൈറ്റ് മാസ്റ്റർ ട്രെയിനർമാർ റെക്കോർഡ് ചെയ്ത ഡിജിറ്റൽ രേഖകൾ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കുക. യഥാസമയം എത്തിച്ചേരാത്ത മത്സരാർത്ഥികളുടെ അപേക്ഷയും വീഡിയോയും പരിശോധിച്ച് മറ്റൊന്നും ബോധിപ്പാക്കാനില്ല എന്ന നിഗമനത്തിൽ അപ്പീൽ തീർപ്പാക്കുന്നതാണെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.

1 st paragraph