Shobika

ഓഫര്‍ വാരിക്കോരി കൊടുത്തിട്ടും ആരും തിരിഞ്ഞുനോക്കാതെ ഈ കാറുകള്‍

കഴിഞ്ഞ രണ്ട് മാസങ്ങളായി വാഹന ബ്രാന്‍ഡുകള്‍ക്ക് ചാകരയാണ്. ഉത്സവകാലമായതിനാല്‍ ഉപഭോക്താക്കള്‍ ഷോറൂമുകളിലേക്ക് ഒഴുകിയത് കാരണം പല കമ്ബനികളും റെക്കോഡ് വില്‍പ്പനയാണ് നേടിയത്.

1 st paragraph

പലപ്പോഴും ബ്രാന്‍ഡുകളുടെ ബെസ്റ്റ് സെല്ലര്‍ മോഡലുകളായിരിക്കും വില്‍പ്പനയുടെ വലിയ പങ്ക് സംഭാവന് ചെയ്യുക. എല്ലാ കാറുകളും നന്നായി വിറ്റഴിക്കുന്ന കമ്ബനികളെ നമുക്ക് കാണാന്‍ കഴിയില്ല.

ചില കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡ് നേരിടുമ്ബോള്‍ ചിലത് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുന്നു. നിലവില്‍ ഇന്ത്യന്‍ വിപണിയെടുത്താല്‍ മാരുതി വാഗണ്‍ആര്‍, ബലേനോ, ബ്രെസ എന്നിവയും ടാറ്റയുടെ നെക്‌സോണ്‍, പഞ്ച് എന്നീ കാറുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്. ആളുകളെ ആകര്‍ഷിക്കുന്ന ഫീച്ചറുകളും മെക്കാനിക്കല്‍ സവിശേഷതകള്‍ക്കുമൊപ്പം കിടിലന്‍ ഓഫറുകള്‍ നല്‍കിയിട്ടും ചിലര്‍ക്ക് വിപണിയില്‍ കാലിടറുന്നു. അത്തരത്തില്‍ 2023 നവംബറില്‍ ഏറ്റവും കുറവ് വില്‍പ്പന നേടിയ ചില കാറുകളെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

2nd paragraph

മാരുതി സിയാസ്: ഇന്തോ-ജാപ്പനീസ് ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്ന മിഡ്‌സൈസ് സെഡാനാണ് സിയാസ്. ഒരുകാലത്ത് സെഗ്‌മെന്റില്‍ ഏറെ പ്രചാരമുള്ള മോഡല്‍ ആയിരുന്നു ഇത്. എന്നാല്‍ സെഗ്‌മെന്റില്‍ കൂടുതല്‍ ആധുനിക ഉല്‍പ്പന്നങ്ങള്‍ എത്തിയതോടെ സിയാസിനെ ഇപ്പോള്‍ ഉപഭോക്താക്കള്‍ തിരിഞ്ഞുനോക്കാത്ത സ്ഥിതിവിശേഷമാണ്. കഴിഞ്ഞ മാസം സിയാസ് സെഡാന്റെ 278 യൂണിറ്റുകള്‍ മാത്രമാണ് മാരുതിക്ക് വില്‍ക്കാനായത്. ഉയര്‍ന്ന വിലയും എതിരാളികളുമായി താരതമ്യം ചെയ്യുമ്ബോള്‍ കാലഹരണപ്പെട്ടുവെന്ന തോന്നലുമാണ് സിയാസിന്റെ വില്‍പ്പനയില്‍ ഇടിവ് വരാന്‍ കാരണമെന്നാണ് പറയപെടുന്നത്.

റെനോ കൈഗര്‍: ഫ്രഞ്ച് കമ്ബനിയായ റെനോയില്‍ നിന്നുള്ള കോംപാക്റ്റ് എസ്‌യുവിയാണ് കൈഗര്‍. നിരവധി മോഡേണ്‍ സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചാണ് കൈഗര്‍ പുറത്തിറങ്ങിയത്. എന്നാല്‍ കമ്ബനി പ്രതീക്ഷിച്ച പോലെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കാറിന് സാധിക്കുന്നില്ലെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 നവംബറില്‍ റെനോ കൈഗറിന്റെ 530 യൂണിറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. കിടമത്സരം നടക്കുന്ന കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റില്‍ കൈഗറിന് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല.

സിട്രണ്‍ C3: പ്രമുഖ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ സിട്രണിന്റെ എന്‍ട്രി ലെവല്‍ ഹാച്ച്‌ബാക്ക് കാറാണ് സിട്രണ്‍ C3. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സിട്രണ്‍ തങ്ങളുടെ ഏറ്റവും താങ്ങാനാകുന്ന ഓഫറിംഗായ C3 ഇന്ത്യയിലെത്തിച്ചത്. എന്നാല്‍ പുറത്തിറങ്ങി ഒരുവര്‍ഷം പിന്നിട്ടിട്ടും ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ സിട്രണ്‍ മോഡലിന് സാധിച്ചിട്ടില്ലെന്ന് പറയാം. കഴിഞ്ഞ മാസം ഹാച്ച്‌ബാക്കിന്റെ 265 യൂണിറ്റുകള്‍ മാത്രമാണ് ഷോറൂമില്‍ നിന്നിറങ്ങിയത്.

ഹ്യുണ്ടായി ട്യൂസോണ്‍: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയില്‍ നിന്നുള്ള 7 സീറ്റര്‍ എസ്‌യുവിയാണ് ട്യൂസോണ്‍. മറ്റെല്ലാ ഹ്യുണ്ടായി കാറുകളെയും പോലെ മികച്ച ഡിസൈനും കൈനിറയെ ഫീച്ചറുകളുമുണ്ടായിട്ടും വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ് മോഡല്‍ എന്നാണ് സെയില്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2023 നവംബറില്‍ വെറും 118 ഹ്യുണ്ടായി ട്യൂസോണ്‍ കാറുകള്‍ മാത്രമാണ് വിറ്റുപോയത്. കാറിന്റെ അപ്‌ഡേറ്റഡ് പതിപ്പ് അടുത്ത വര്‍ഷം പുറത്തിറങ്ങാന്‍ പോകുകയാണ്.

എംജി ഗ്ലോസ്റ്റര്‍: ഫുള്‍സൈസ് എസ്‌യുവി വിഭാഗത്തിലെ എംജിയുടെ പോരാളിയാണ് ഗ്ലോസ്റ്റര്‍. 4X4 ശേഷിയുള്ള എസ്യുവിയാണ് ഗ്ലോസ്റ്റര്‍. ADAS ലെവല്‍ 1 സേഫ്റ്റി ഫീച്ചറുകളും ഈ എസ്‌യുവിയില്‍ എംജി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബ്രാന്‍ഡില്‍ നിന്നുള്ള മിഡ്‌സൈ് എസ്‌യുവിയായ ഹെക്ടര്‍ തരക്കേടില്ലാത്ത വില്‍പ്പന നേടുമ്ബോള്‍ പക്ഷേ, ഗ്ലോസ്റ്ററിന് ഷോറൂമിലേക്ക് ആളെ കൂട്ടാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ മാസം 172 പേര്‍ മാത്രമാണ് ഈ എസ്‌യുവി വാങ്ങിയത്.

ജീപ്പ് കോമ്ബസ്: ഇന്ത്യന്‍ വിപണിയില്‍ ഇന്ന് വില്‍പ്പനക്കുള്ള ഏറ്റവും കഴിവുറ്റ ഓഫ്‌റോഡര്‍ എസ്‌യുവികളുടെ പട്ടികയെടുത്താല്‍ ജീപ്പ് കോമ്ബസ് അതിലുണ്ടാകും. ദുര്‍ഘടമായ പാതകളില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന കാറില്‍ 4X4 ഡ്രൈവ് ട്രെയിന്‍ അമേരിക്കന്‍ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു. എങ്കിലും പോയമാസം കോമ്ബസ് എസ്‌യുവിയുടെ 216 യൂണിറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. പെട്രോള്‍ പവര്‍ട്രെയിന്‍ ഇല്ലാത്തതാണ് കോമ്ബസിന്റെ വില്‍പ്പന ഇടിയാന്‍ കാരണമായി പറയപ്പെടുന്നത്.