ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും 3.40 ലക്ഷം പിഴയും
പട്ടാമ്പി: 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 82 വര്‍ഷം കഠിനതടവും 3.40 ലക്ഷം രൂപ പിഴയും വിധിച്ചു.പാലക്കാട് മാങ്കാവ് എടയാര്‍ സ്ട്രീറ്റ് സ്വദേശി ശിവൻ എന്ന ശിവകുമാറിനെയാണ് (40) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്.
പിഴസംഖ്യ ബാലികക്ക് നല്‍കാനും വിധിയായി. 2020ലാണ് സംഭവം നടന്നത്. കോങ്ങാട് സബ് ഇൻസ്പെക്ടറായിരുന്ന സത്യൻ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ബാബു കെ. തോമസ്, സാജു കെ. തോമസ്, ഇൻസ്പെക്ടര്‍മാരായ കെ.സി. വിനു, ജോണ്‍സണ്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എസ്. നിഷ വിജയകുമാര്‍ ഹാജരായി. പട്ടാമ്ബി സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടര്‍ മഹേശ്വരി സഹായിച്ചു.