Fincat

ബസ് ഡ്രൈവറില്‍ നിന്ന് 14 ലക്ഷം രൂപ കവര്‍ന്നു; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

ഇൻഡോര്‍: മധ്യപ്രദേശിലെ ഇൻഡോര്‍ ജില്ലയിലെ ചന്ദൻ നഗര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ അറസ്റ്റിലായിരിക്കുകയാണ്.

1 st paragraph

നഗരത്തിലെ സ്വകാര്യ ബസ് ഡ്രൈവറില്‍ നിന്ന് 14 ലക്ഷം രൂപ കൊള്ളയടിച്ച കേസിലാണ് അറസ്റ്റ്. അന്വേഷണത്തിെൻറ ഭാഗമാണെന്ന പേരില്‍ പണം പൊലീസുകാര്‍ പിടിച്ചെടുത്ത്, വിവരം സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാതെ സ്വന്തമാക്കാൻ ശ്രമിക്കുകയായിരുന്നു.

അഹമ്മദാബാദ് സ്വദേശിക്ക് കൈമാറാൻ നാട്ടുകാരനായ വ്യാപാരി നല്‍കിയ പണമായിരുന്നു ബസ് ഡ്രൈവറുടെ കൈവശമുണ്ടായിരുന്നത്. ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാപാരിയായ അങ്കിത് ജയിൻ എന്നയാളാണ് അഹമ്മദാബാദില്‍ താമസിക്കുന്ന കനയ്യ ലാലിന് നല്‍കാനായി ബസ് ഡ്രൈവര്‍ മുഖേനെ പണം കൊടുത്തയച്ചതെന്ന് അഡീഷനല്‍ ഡെപ്യൂട്ടി കമീഷണര്‍ അഭിനയ് വിശ്വകര്‍മ പറഞ്ഞു.

2nd paragraph

കനയ്യലാലിന് പണം ലഭിക്കാതെയായതോടെ അങ്കിത് ജയിൻ ബസ് ഡ്രൈവര്‍ നരേന്ദ്ര തിവാരിക്കെതിരെ ചന്ദൻ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് കോണ്‍സ്റ്റബിള്‍മാരായ യോഗേഷ് ചൗഹാൻ, ദീപക് യാദവ് എന്നിവര്‍ ഈ പണം തട്ടിയെടുത്തതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

ഇതോടെയാണ് ഇരുവരെയും മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇതിനിടെ, ഡ്രൈവറുടെ കൈവശം ഇത്രയേറെ പണം കൊടുത്തയച്ച സാഹചര്യത്തെ കുറിച്ച്‌ വ്യക്തതവരുത്താനായി വ്യവസായിയായ അങ്കിത് ജയിനിനെയും പൊലീസ് ചോദ്യം ചെയ്തു. ഇത്, ഹവാല പണമാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പിന് കൈമാറുമെന്നും അഡീഷണല്‍ ഡി.സി.പി അറിയിച്ചു.