സൗജന്യ ചികിത്സ കാസര്‍കോട് ജില്ലക്ക് അന്യമാകുമോ

കാസര്‍കോട്: സംസ്ഥാനത്തുതന്നെ ചികിത്സയില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ജില്ലയില്‍ പാവപ്പെട്ടവരുടെ പ്രതീക്ഷയായ സൗജന്യ ചികിത്സ അന്യമാകുന്നുവോ?

ജില്ലയുടെ ജനസംഖ്യ അനുപാതത്തിനനുസൃതമായി വേണ്ടിയിരുന്ന ചികിത്സാരംഗം പതിയെ പിന്നിലേക്ക് ചുവടുവെക്കുന്നതും സ്വകാര്യ കോര്‍പറേറ്റ് ആശുപത്രികള്‍ ജില്ലയിലേക്ക് കടന്നുവരുകയും ചെയ്യുന്ന പ്രവണത വര്‍ധിക്കുകയാണ്. 2023 വര്‍ഷത്തില്‍ ജില്ലയില്‍ കണ്ട പ്രവണത അതാണ്. അതേസമയം, ഒരു മെഡിക്കല്‍ കോളജ് എന്ന സ്വപ്നം പൂവണിയും മുമ്ബ്, പുതിയ മാനദണ്ഡം അതിെന്റ കൂമ്ബടയാനുള്ള സാധ്യതയും തെളിയുന്നു. പുതുവര്‍ഷ ചിന്ത ജില്ലയുടെ ആരോഗ്യമേഖലയെ കുറിച്ചുള്ള ആശങ്കയായി മാറുന്നു.
ആശുപത്രികളുടെ സ്ഥിതി

1. മെഡിക്കല്‍ കോളജ്: ഇപ്പോഴും നിര്‍മാണത്തില്‍,
2. ജനറല്‍ ആശുപത്രി കാസര്‍കോട്: പരിമിതി അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്.
3. താലൂക്ക് ആശുപത്രികള്‍: താലൂക്ക് ആശുപത്രികളുടെ നിലവാരത്തില്‍ നിന്നും മാറിയിട്ടില്ല.
4. താലൂക്ക് ആശുപത്രികള്‍: ഉയര്‍ത്തപ്പെട്ടുവെന്നല്ലാതെ ഇപ്പോഴും പ്രൈമറിയുടെ നിലവാരം.
ആരോഗ്യ മേഖലയില്‍ നേരിട്ട തിരിച്ചടികള്‍
1. സംസ്ഥാന സര്‍ക്കാര്‍ ഭൂമി അനുവദിച്ച പെരിയ കല്യോട്ടെ ഫീസ് രഹിത സത്യസായി ആശുപത്രിയുടെ നിര്‍മാണം ഉപേക്ഷിച്ചു.
2. കോവിഡ് കാലത്ത് ടാറ്റ ഗ്രൂപ്പ് ജില്ലക്ക് അനുവദിച്ച കോവിഡ് ആശുപത്രി ഫലത്തില്‍ ഉപേക്ഷിച്ച നിലയില്‍.
3. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ്: പത്ത് ലക്ഷം പേര്‍ക്ക് നൂറ് സീറ്റ് എന്ന പുതിയ മാനദണ്ഡം വന്നതോടെ കേന്ദ്ര സര്‍ക്കാറിെൻറ പ്രത്യേക തീരുമാനമുണ്ടെങ്കില്‍ മാത്രം അംഗീകാരം. കേരളത്തില്‍ 3 500 സീറ്റിനാണ് അനുമതി. ഇപ്പോള്‍ 4 500 കവിഞ്ഞു.
4. കേന്ദ്ര സര്‍വകലാശാലയില്‍ മെഡിക്കല്‍ കോളജ് അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നയം ഇപ്പോള്‍ നടപ്പാക്കുന്നില്ല. കേരള കേന്ദ്ര സര്‍വകലാശാലയുടെ മെഡിക്കല്‍ കോളജിനെ പത്തനംതിട്ടയിലേക്ക് മാറ്റാൻ നേരത്തേ ശുപാര്‍ശ പോയിരുന്നു.
5. കോര്‍പറേറ്റ് ആശുപത്രികള്‍ കടന്നുവരുന്നു. നാല് പുതിയ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍ക്ക് ജില്ലയില്‍ തുടക്കമിട്ടു.
പാവപ്പെട്ടവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍
1. കാര്‍ഡിയോളജി, ന്യൂറോ, നെഫ്റോ സ്പെഷലിസ്റ്റുകള്‍ക്ക് വേണ്ടി കോര്‍പറേറ്റ് ആശുപത്രികള്‍ ആശ്രയം.
2. എൻഡോസള്‍ഫാൻ മൂലം രോഗബാധിതരായവര്‍ക്കുള്ള ചികിത്സ ഇല്ലാതാകുന്നു.
3. സര്‍ക്കാര്‍ സൗജന്യ ചികിത്സക്കുമേല്‍ കോര്‍പറേറ്റുുകളുടെ സ്വാധീനം ശക്തമാകും.
4. മംഗളുരു ലോബി, കാസര്‍കോട്ടെ തന്നെ കോര്‍പറേറ്റ് ലോബികള്‍ക്ക് വഴിമാറും.
