ആചാരത്തിന്‍റെ ഭാഗമായി തന്ത്രി ചങ്ങലകൊണ്ടടിച്ചു; മദ്ധ്യപ്രദേശില്‍ യുവതി കൊല്ലപ്പെട്ടു.
ഭോപാല്‍ : മദ്ധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ ആചാരത്തിന്‍റെ ഭാഗമായി തന്ത്രി ചങ്ങലകൊണ്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് 34 കാരിക്ക് ദാരുണാന്ത്യം.നാഗൻവത് ഗ്രാമനിവാസി മഞ്ജിതയാണ് കൊല്ലപ്പെട്ടത്.
കല്യാണം കഴിഞ്ഞ് 15 വര്‍ഷമായിട്ടും കുട്ടികളാകാത്തതിനെ തുടര്‍ന്ന് പരിഹാരത്തിനായി വീട്ടുകാര്‍ തന്ത്രിയുടെ അടുക്കല്‍ കൊണ്ട് പോവുകയായിരുന്നു.
തന്ത്രക്ക്രിയയുടെ ഭാഗമായി മൂന്ന് ദിവസം തുടര്‍ച്ചയായി അടിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് യുവതി മരണപ്പെട്ടത്. 15 വര്‍ഷം മുമ്ബാണ് മഞ്ജിതയും പ്രകാശ് ദാമോറുമായുള്ള വിവാഹം കഴിഞ്ഞത്. ഇതുവരെ കുട്ടികളാകാത്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ തന്ത്രിയെ സമീപിച്ചപ്പോള്‍ യുവതിക്ക് ബാധയാണെന്നാരോപിച്ച് തുടര്‍ച്ചയായി മര്‍ദ്ദിക്കുകയായിരുന്നു.
മൂന്നാം ദിവസം യുവതി കുഴഞ്ഞുവീണതിനാല്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തതായും അന്വേഷണം തുടങ്ങിയതായും ജാബുവ എസ്.പി അഗം ജയ്ൻ പറഞ്ഞു.