സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അപേക്ഷ : വിവരങ്ങള്‍ ഉറപ്പു വരുത്തണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2020 ഡിസംബര്‍ 14 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ജില്ലയിലെ കോവിഡ് രോഗികളായ വോട്ടര്‍മാര്‍, നിരീക്ഷണത്തിലുള്ള വോട്ടര്‍മാര്‍ എന്നിവര്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തുന്ന വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. കോവിഡ് രോഗികളായ വോട്ടര്‍മാരും നിരീക്ഷണത്തിലുള്ള വോട്ടര്‍മാരും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തുന്ന അഡ്രസ്സ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തി സാക്ഷ്യപ്പെടുത്തുതിന് ഗസറ്റഡ് ഓഫീസറുടെ സേവനം നിര്‍ബന്ധമില്ല. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് ഇതിന് അധികാരം ഉണ്ടായിരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.