സിപിഎം ചിഹ്നമുള്ള മാസ്കുമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടി ; പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെ യുഡിഎഫ് പരാതി നല്കി
കൊല്ലം : ചിഹ്നം പതിച്ച മാസ്കുമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെ യുഡിഎഫ് പരാതി. കൊല്ലം ജോണ്‍സ് കശുവണ്ടി ഫാക്ടറി ഒന്നാം നമ്പര്‍ ബൂത്തിലെ ഉദ്യോഗസ്ഥയ്ക്കെതിരെയാണ് യു.ഡി.എഫ് പരാതി നല്‍കിയത്. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളം പതിച്ച മാസ്കുമായാണ് ഇവർ ഡ്യൂട്ടിക്കെത്തിയത്.
നിയമപരമായി നേരിടുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.