മോഹൻലാലിനെതിരെ സൈബര്‍ ആക്രമണം: ‘മലൈക്കോട്ടൈ വാലിബൻ’ പരാജയപ്പെടുത്തും എന്ന് ഭീഷണി

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ മോഹൻലാല്‍ പോകാത്തതില്‍ പ്രതിഷേധവുമായി ഒരു വിഭാഗം.

അസഹനീയമായ കമന്റുകളാണ് താരം മലൈക്കോടൈ വാലിബന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കുവെച്ച ചിത്രത്തിന് താഴെ നിറയുന്നത്.

വാലിബൻ തങ്ങള്‍ പരാജയപ്പെടുത്തും എന്നുള്ള ഭീഷണികള്‍ അടക്കം കമന്റായി എത്തിയിട്ടുണ്ട്. അതിന് പുറമെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള വാഗ്വാദവും കമന്റ് ബോക്‌സില്‍ കാണാം. മിസ്റ്റര്‍ മോഹന്‍ലാല്‍ നിങ്ങളുടെ സിനിമകള്‍ ഇനി മുതല്‍ ഞാനും എന്റെ കുടുംബവും കാണില്ല തുടങ്ങിയ കമന്റുകള്‍ വരെ അതില്‍ ഉണ്ട്.

നിങ്ങളെക്കാള്‍ 100 ഇരട്ടി വലിപ്പമുള്ളവരാണ് അവിടെ വന്നിരുന്നത്. ആ പുണ്യഭൂമിയില്‍ ഉണ്ടാകാന്‍ ഒരു യോഗം വേണം. നിങ്ങള്‍ക്കതില്ല അത്രയേയുള്ളൂ ജയ് ശ്രീറാം എന്നിങ്ങനെയാണ് മോഹൻലാലിനെ വിമർശിച്ച്‌ വന്ന കമന്റുകള്‍. അമിതാഭ് ബച്ചൻ, രജിനികാന്ത് തുടങ്ങി സൂപ്പർ താരങ്ങളെല്ലാം പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ പോയിരുന്നു.

അണിയറയില്‍ ഒരുങ്ങുന്ന എമ്ബുരാന്റെ ഷൂട്ടിങിനായി വിദേശത്തേക്ക് പോകുന്ന തിരക്കായതിനാലും വാലിബൻ പ്രമോഷൻ ഉള്ളതിനാലുമാണ് താരം ചടങ്ങില്‍ പങ്കെടുക്കാൻ പോകാതിരുന്നതെന്നാണ് റിപ്പോർട്ടുകള്‍.