അൽ നൂർ ഹോസ്പിറ്റലിൽ അസ്ഥിവാത രോഗ വിഭാഗം വിപുലീകരിച്ചതിൻ്റെ ഉദ്ഘാടനം നടന്നു  

തലക്കടത്തൂർ : ആതുര ശുശ്രൂഷാ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള തിരൂർ തലക്കടത്തൂരിൽ പ്രവർത്തിക്കുന്ന അൽ നൂർ ഹോസ്പിറ്റലിൽ വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റലിലെ പ്രഗത്ഭരായ എല്ല് രോഗ ചികിത്സാ വിദഗ്ധരുടെ സേവനം തുടങ്ങുന്നതിനോടനുബന്ധിച്ച് അസ്ഥിവാത രോഗ വിഭാഗം വിപുലീകരിച്ചതിൻ്റെ ഉദ്ഘാടനം നടന്നു.

അൽ നൂർ ഹോസ്പിറ്റലിൽ നടക്കാവ് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദനായ അബ്ദുറഹിമാൻ നെടിയോടത്തിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ദ ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുക.

ചടങ്ങ് ചെറിയ മുണ്ടം പഞ്ചായത്ത് പ്രസിഡൻ്റ് സമ്സിയ സുബൈർ ഉദ്ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡൻ്റ് പി.ടി. നാസർ, അൽ നൂർ ബാവ ഹാജി, മെമ്പർമാരായ റജീന ലത്തീഫ് തയ്യിൽ, കെ. രാജേഷ്,

,ഡോക്ടർ അബ്ദുൽ, റഹ്മാൻ നെടിയോടത്ത്, ഡോക്ടർ കൊച്ചു രാഘവൻ, എന്നിവരും കെ. സുലൈമാൻ,

പി.ടി. ബാവ,

പി.ടി. കെ. കുട്ടി, നെടിയോടത്ത് ഹുസൈൻ, സി. കുഞ്ഞുമോൻ,

എം.പി. ജലീൽ മയൂര , പി.ടി. അലിമോൻ, ഷംസു ,

പി.ടി. വഹാബ്,

പി.ടി. സത്താർ,

പി.ടി. കുഞ്ഞോൻ , എന്നിവർ ആശംസകളർപ്പിച്ചു.

ഇരുപത്തിനാല് മണിക്കുറും പ്രവർത്തിക്കുന്ന ട്രോമാകെയർ നിയന്ത്രിക്കുന്നത് ഡോക്ടർ അബുസാലിയും ഡോക്ടർ നവാസ് എന്നിവരാണ്.