ഏഷ്യന്‍ കപ്പിന് ഇന്ന് തിരിശ്ശീല വീഴുമ്പോള്‍ ഒരു മാധ്യമ സ്ഥാപനമെന്ന നിലയില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട് സിറ്റി സ്കാന്‍. നാലാം വര്‍ഷത്തിലേക്ക് പ്രവേശിച്ച സിറ്റി സ്കാന്‍ മീഡിയക്ക് ഇത്തവണ ഖത്തറില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ അക്രഡിറ്റേഷന് പദവിയോടെ റിപ്പോര്‍ട്ടിംഗ് അവസരം ലഭിച്ചു.
ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ അപ്രൂവല്‍ നല്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു ഏഷ്യൻ കപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ഉണ്ടായിരുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ മുഖ്യധാര മാധ്യമങ്ങള്‍ക്കൊപ്പം ലോകകപ്പ് വേദിയില്‍ ഇടം നേടാനായത് പ്രായം കുറഞ്ഞ ഒരു മാധ്യമെമെന്ന നിലയില്‍ അഭിമാന നേട്ടമാണ്. വിവിധ രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്താ വെബ് പോര്‍ട്ടലിനു പുറമെ, പ്രിന്റ് എഡിഷന് പുറത്തിറക്കുന്ന ഒരു മാധ്യമമെന്ന നിലയിലാണ് സിറ്റി സ്കാന്‍ മീഡിയയെ ഈ നേട്ടത്തിന് പരിഗണിച്ചത്. വാര്‍ത്താ സംപ്രേഷണത്തിനു പുറമെ പി.ആര്& അഡ്വര്‍ടൈസിംഗ് മേഖലയിലും സിറ്റിസ്കാന് സര്‍വീസ് നല്കി വരുന്നുണ്ട്.
സിറ്റി സ്കാന്‍ കറസ്പോണ്ടന്റ് താനാളൂര്‍ പകര സ്വദേശി ഇര്ഫാന് ഖാലിദ് ആണ് സിറ്റി സ്കാന്‍ മീഡിയയെ ഏഷ്യന്‍ കപ്പില്‍ പ്രതിനിധീകരിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷമായി കായിക റിപ്പോര്‍ട്ടിംഗ് രംഗം കൈകാര്യം ചെയ്യുന്നു ഇര്ഫാന്. ഖത്തറിലെ പേള്‍ എന്റര്‍ പ്രൈസസ് ഇന്റര്‍നാഷണല്‍ കമ്പനിയിലെ സീനിയര്‍ ബിസിനസ് ഓഫീസര്‍കൂടിയായ ഇര്ഫാന് ഖാലിദ് വിവിധ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ കലാശപ്പോരില്‍ ഖത്തര്‍ ഇന്ന് ജോര്‍ദാനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 8.30 ന് ആണ് മത്സരം. ലുസൈല്‍ സ്റ്റേഡിയത്തിലെ കിരീടമുയര്‍ത്തുന്ന നിമിഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഖത്തറും ഫുട്ബോള്‍ പ്രേമികളും.