Main Banner

വിവാഹവാഗ്ദാനം നല്‍കി പീഡനം; പെണ്‍കുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു, യുവാവ് പിടിയില്‍

കട്ടപ്പന: വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയ പെണ്‍കുട്ടി എലിവിഷം കഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചു.സംഭവത്തില്‍ വണ്ണപ്പുറം സ്വദേശിയായ യുവാവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.

1 st paragraph

വണ്ണപ്പുറം കാളിയാർ പാറപ്പുറത്ത് എമിലിനെയാണ്(25) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി വീട്ടില്‍ എലിവിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നീട് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായതായി അറിയുന്നത്. തുടർന്ന് പെണ്‍കുട്ടിയുടെ മൊഴി പ്രകാരം കട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

അപകടനില തരണം ചെയ്ത പെണ്‍കുട്ടി ചികിത്സയിലാണ്. കട്ടപ്പന പൊലീസ് കാളിയാറിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

2nd paragraph

കട്ടപ്പന ഡിവൈ.എസ്‌.പി പി.വി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.