നാമിവിടെ യോഗം ചേരുമ്ബോള്‍ 23 ലക്ഷം ഫലസ്തീനികള്‍ കൂട്ടക്കൊലക്കും പട്ടിണിക്കും ഇരയാകുന്നു -ജനീവയില്‍ ഫലസ്തീൻ മന്ത്രി
ജനീവ: ദാഹവും പട്ടിണിയും മരുന്ന് നിഷേധവും ഇസ്രായേല്‍ യുദ്ധത്തിനുള്ള ആയുധമാക്കുകയാണെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് മാല്‍ക്കി.ജനീവയില്‍ യു.എൻ മനുഷ്യാവകാശ കൗണ്‍സില്‍ 55-ാമത് ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നാം ഇവിടെ യോഗം ചേരുമ്ബോള്‍, ഗസ്സയിലെ 2.3 ദശലക്ഷം ഫലസ്തീനികള്‍ കൂട്ടക്കൊലക്കും രോഗം, പകർച്ചവ്യാധി, വിശപ്പ്, ദാഹം എന്നിവക്കും ഇരകളാവുകയാണ്’ – അദ്ദേഹം ഓർമിപ്പിച്ചു. മനുഷ്യത്വ രഹിതമായ യുദ്ധം നടത്തുന്ന ഇസ്രായേലിനെതിരെ രാഷ്ട്രീയവും സാമ്ബത്തികവുമായ ഉപരോധം ഏർപ്പെടുത്തണമെന്ന് റിയാദ് മാല്‍ക്കി ആവശ്യപ്പെട്ടു.
ഗസ്സ മുനമ്ബിലെ ജനങ്ങള്‍ക്കുനേരെ വംശഹത്യ നടത്തുകയും ഫലസ്തീൻ ജനതയുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന ഇസ്രായേല്‍ അന്താരാഷ്ട്ര നിയമം ലംഘിക്കുകയാണെന്നും മാല്‍ക്കി പറഞ്ഞു.