Fincat

ബൈക്ക് യാത്രക്കാരനെ കുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

കൊട്ടിയം: ബൈക്ക് യാത്രക്കാരനായ യുവാവിനെ കുത്തി പരിക്കേല്‍പിച്ച രണ്ടുപേർ അറസ്റ്റിലായി. ആദിച്ചനല്ലൂർ വടക്കേ മൈലക്കാട് സ്വദേശികളായ ധനേഷ്, ഓമനക്കുട്ടൻ എന്നിവരാണ് പിടിയിലായത്.വ്യാഴാഴ്ച പുലർച്ചേ വടക്കേ മൈലക്കാട് പള്ളിക്ക് സമീപമായിരുന്നു സംഭവം. വടക്കേ മൈലക്കാട് സ്വദേശിയായ ഫിനേഷിനാണ് കുത്തേറ്റത്. വലത് കൈയില്‍ മുറിവേറ്റു.

1 st paragraph

ധനേഷ് ഓടിച്ചു വന്ന ഓട്ടോറിക്ഷയില്‍ ഫിനേഷിന്‍റെ ബൈക്ക് തട്ടി എന്നാരോപിച്ച്‌ ധനേഷും ഫിനേഷും തമ്മില്‍ വഴക്കുണ്ടായി. വഴക്ക് മുറുകിയപ്പോള്‍ ധനേഷ് കൂട്ടുകാരനും ഓട്ടോറിക്ഷാ ഡ്രൈവറുമായ ഓമനക്കുട്ടനെ വിളിച്ചു വരുത്തി. പിന്നീട് സംഘർഷമുണ്ടാവുകയും ഓമനക്കുട്ടൻറെ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് ഫിനേഷിനെ വെട്ടാൻ ശ്രമിച്ചു. ഇത് തടഞ്ഞപ്പോഴാണ് കൈയില്‍ കുത്തേറ്റതെന്ന് പൊലീസ് പറയുന്നു. ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.