പോലീസിനെ കല്ലെറിഞ്ഞ സംഭവത്തിൽ യുഡിഫ് പ്രവർത്തകർക്കെതിരെ കേസ്

അണികളെ നിയന്ത്രിക്കാൻ നേതാക്കന്മാർക്ക് കഴിഞ്ഞില്ലെങ്കിൽ നേതാക്കന്മാരുടെ പേരിൽ കേസെടുക്കുമെന്നും താനൂർ സി ഐ

‌താനൂർ: ഉണ്ണിയാലിൽ പോലീസിനെ കല്ലെറിഞ്ഞ സംഭവം സിപിഒ മുരളിയുടെ പരാതിയിൽ കേസെടുത്തു. പോലീസിനെ ആക്രമിച്ചതിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പരിക്കേൽപ്പിച്ച കാര്യത്തിനും കണ്ടാലറിയാവുന്ന അൻപതോളം മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. തൊട്ടു മുൻപ് ഉണ്ണിയാലിൽ ഉണ്ടായ കേസിലെ പ്രതിയാണ് ഈ കേസിലെയും പ്രധാന പ്രതി. പുതിയ കടപ്പുറം സ്വദേശി ആലച്ചന്റെ പുരക്കൽ ഖലീൽ ഒളിവിലാണ്.പോലീസിനെതിരെ ഉള്ള അതിക്രമങ്ങളെ ശക്തമായി നേരിടും അണികളെ നിയന്ത്രിക്കാൻ നേതാക്കന്മാർക്ക് കഴിഞ്ഞില്ലെങ്കിൽ നേതാക്കന്മാരുടെ പേരിൽ കേസെടുക്കുമെന്നും താനൂർ സി ഐ സി പ്രമോദ് സിറ്റി സ്കാൻ കേരള ന്യൂസിനോട് പറഞ്ഞു.

ഒളിവിൽ പോയ പ്രതി ആലച്ചന്റെ പുരക്കൽ ഖലീൽ

 

പോലീസ് പറയുന്നത് ഇങ്ങനെ ഉണ്ണിയാലിൽ വോട്ട് ചെയ്ത യുഡിഫ് അനുഭാവികൾ പിരിഞ്ഞു പോകാത്തതിനാൽ പോലീസ് വിരട്ടി ഓടിച്ചിരുന്നു. രണ്ടുമൂന്നു പ്രാവശ്യം പോലീസ് വിരട്ടി ഓടിച്ചു. അതിനുശേഷവും കൂടുതൽ യുഡിഫ് പ്രവർത്തകർ ബൂത്തിനു ചുറ്റുംകൂട്ടം കൂടി, ആളുകൾ കൂടി വന്നപ്പോൾ കൂടുതൽ പോലീസിനെ നിയോഗിച്ചു. കൂട്ടം കൂടി നിന്നവരുടെ വീഡിയോ എടുക്കാൻ നോക്കിയ സി പി ഒ മുരളിയുടെ ഫോൺ യുഡിഫ് പ്രവർത്തകനായ ഖലീൽ പിടിച്ചു വാങ്ങി.

തുടർന്ന് പോലീസും പ്രവർത്തകരും ഉന്തും തള്ളുമായി യുഡിഫ് പ്രവർത്തകർ പോലീസിനു നേരെ കല്ലെറിഞ്ഞു. പ്രവർത്തകർ പിരിഞ്ഞു പോകാൻ പോലീസ് ലാത്തിവീശി ഓടിച്ചു.