ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചു

തിരൂർ : തെരഞ്ഞെടുപ്പ് ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.

നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്കൂളിലെ 130 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കൽ) സിദ്ധീഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടത്. ഭാര്യ:ഫാത്തിമ.

മക്കൾ: മുനീർ (ദുബായ് ), ആയിഷ, ലുക്മാൻ (ദുബായ് ),സാബിറ. മരുമക്കൾ : ഗഫൂർ (സൗദിഅറേബ്യ), ഷറഫുദ്ദീൻ (ദുബായ് ), ഫെബീന, ഷുഹൈല (പൂക്കയിൽ). സഹോദരങ്ങൾ: പരേതരായ ബീരാൻകുട്ടി ഇബ്രാഹിം,കരീം, ഖദീജ. മജീദ് (ദുബായ് ), താജുദ്ദീൻ (അബുദാബി). കുഞ്ഞീമ്മ,നഫീസ (കാരത്തൂർ ),

 

ഖബറടക്കം വെള്ളിയാഴ്ച (ഇന്ന് രാത്രി 8 30 ന് )വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.