എങ്ങനെയുണ്ട് മലയാളി ഫ്രം ഇന്ത്യ?, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്
നിവിൻ പോളി നായകനായി ഒരുങ്ങിയ ചിത്രം മലയാളി ഫ്രം ഇന്ത്യ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. മികച്ച പ്രതികരണമാണ് നിവിൻ പോളി ചിത്രത്തിന് ലഭിക്കുന്നത്.കോമഡി വര്‍ക്കായിരിക്കു എന്നാണ് അഭിപ്രായങ്ങള്‍. ഗൗരവമായ ഒരു വിഷയവും പറയുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ എന്നും കണ്ടവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതുന്നു.
കഥാപാത്രത്തിന് യോജിച്ച നടൻ തന്നെയായി ചിത്രത്തില്‍ നിവിൻ പോളി പകര്‍ന്നാടിയിരിക്കുന്നുവെന്നാണ് അഭിപ്രായം. നിവിൻ പോളി ധ്യാൻ കോമ്ബായും ചിത്രത്തിന്റെ ആകര്‍ഷണമായിരിക്കുന്നു. ആദ്യ പകുതി മികച്ചതാണ്. സലിം കുമാറിന്റെ പ്രകടനം എടുത്തു പറയേണ്ട നിവിന്റെ മലയാളി ഫ്രം ഇന്ത്യയുടെ സംഗീതവും ജേക്സ് ബിജോയി മികച്ചതാക്കിയിരുന്നുവെന്നാണ് അഭിപ്രായം.
സംവിധാനം ഡിജോ ജോസ് ആന്റണിയാണ്. മലയാളി ഫ്രം ഇന്ത്യ സിനിമയുടെ തിരക്കഥ ഷാരിസ് മുഹമ്മദാണ്. ഛായാഗ്രഹണം സുദീപ് ഇളമൻ നിര്‍വഹിക്കുന്നു. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ ,ധ്യാൻ ശ്രീനിവാസൻ, സെന്തില്‍ കൃഷ്‍ണ, എന്നിവരും എത്തുന്നു.
ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്‍ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്. പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ, മേക്കപ്പ് റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ. പ്രൊഡക്ഷൻ കണ്‍ട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, ഫൈനല്‍ മിക്സിങ് രാജകൃഷ്ണൻ എം ആർ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ ഇൻ ചാർജ് അഖില്‍ യെശോധരൻ. ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ (ദുബായ്). ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്സ് ഗോകുല്‍ വിശ്വം, കൊറിയോഗ്രാഫി വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റർ ബില്ലാ ജഗൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻ ഓള്‍ഡ്‍മങ്ക്സ്, സ്റ്റില്‍സ് പ്രേംലാല്‍, വിഎഫ്‌എക്സ് പ്രോമിസ്, ആർട്ട് ഡയറക്ടർ അഖില്‍രാജ് ചിറയില്‍, മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്, വിതരണം മാജിക് ഫ്രെയിംസ്.