രണ്ട് പെണ്‍കുട്ടികള്‍ക്ക് ലൈംഗികാതിക്രമം: റിട്ട. റെയില്‍വേ പൊലീസുദ്യോഗസ്ഥന് 75 വര്‍ഷം കഠിനതടവ്
അടൂർ: 11കാരികളായ രണ്ട് പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസുകളില്‍ റിട്ട. റെയില്‍വേ പൊലീസുദ്യോഗസ്ഥന് 75 വർഷം കഠിനതടവ്.തടവിനൊപ്പം 4,50,000 രൂപ പിഴയും അടക്കം. കൊടുമണ്‍ ഐക്കാട് തെങ്ങിനാല്‍ കാർത്തികയില്‍ സുരേന്ദ്രനെ (69) ആണ് അടൂർ അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഷിബു ഡാനിയേല്‍ ശിക്ഷിച്ചത്.
തന്റെ അയ്ക്കാട്ടുള്ള വീട്ടില്‍വെച്ചാണ് പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കിയത്. വീട്ടുമുറ്റത്തു കളിക്കാൻ എത്തിയ പെണ്‍കുട്ടികളെയാണ് ലൈംഗികാതിക്രമത്തിനിരയാക്കിയത്.
അന്നത്തെ കൊടുമണ്‍ എസ്.എച്ച്.ഒ മഹേഷ് കുമാർ രജിസ്റ്റർ ചെയ്ത രണ്ട് വ്യത്യസ്ത കേസുകളില്‍ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.