സോഷ്യൽ മീഡിയിൽ തരം​ഗമായ സ്ഥാനാർത്ഥിയ്ക്ക് തോൽവി.

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോഷ്യൽ മീഡിയിൽ തരം​ഗമായ സ്ഥാനാർത്ഥി വിബിത ബാബുവിന് തോൽവി. പത്തനംതിട്ട മല്ലപ്പല്ളി ഡിവിഷനിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായാണ് ബിബിത മത്സരിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി സി കി ലതാകുമാരിയാണ് മല്ലപ്പള്ളി ഡിവിഷനിൽ വിജയിച്ചത്.

ആ​ദ്യഘട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തിയ വിബിത പിന്നീട് നില മെച്ചപ്പെടുത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. 9278 വോട്ടാണ് വിബിതയ്ക്ക് ലഭിച്ചത്. 10469 വോട്ട് നേടിയാണ് ലതാകുമാരിയുടെ വിജയം.

അഭിഭാഷയകയായ വിബിത ജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. കെഎസ്‍യുവിലൂടെയാണ വിബിത രാഷ്ട്രീയരം​ഗത്തെത്തുന്നത്.