അച്ഛനും നാല് വയസുകാരനായ മകനും തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: കൊച്ചി വരാപ്പുഴയില്‍ അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി ഷെരീഫും നാല് വയസുകാരൻ മകനുമാണ് മരിച്ചത്.ഇവർ വരാപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു എന്നാണ് വിവരം. മകനെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്‌താണ് എന്നാണ് സംശയം. ഷെരീഫിന്റെ ഭാര്യ മലപ്പുറത്താണ് താമസിക്കുന്നത് എന്നാണ് പൊലീസിന് ലഭിച്ച വിവരം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)