ചിക്കന്‍ കഴിക്കാറില്ലേ? എങ്കില്‍, പ്രോട്ടീൻ ലഭിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ശരീരത്തിന് ഊര്‍ജം ലഭിക്കാനും സഹായിക്കും.അത്തരത്തില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണമായി എല്ലാവരും കാണുന്ന ഒന്നാണ് ചിക്കന്‍. എന്നാല്‍ ചിക്കനില്‍ മാത്രമല്ല, പ്രോട്ടീന്‍ അടങ്ങിയ മറ്റ് ഭക്ഷണങ്ങളുമുണ്ട്. അത്തരത്തില്‍ പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. പയറുവര്‍ഗങ്ങള്‍
പയറുവര്‍ഗങ്ങില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാമില്‍ 9 ഗ്രാം പ്രോട്ടീൻ വരെ ഉണ്ടാകും. അതിനാല്‍ ഇവ കഴിക്കുന്നത് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും. പയറുവര്‍ഗങ്ങില്‍ പ്രോട്ടീനിന് പുറമേ വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
2. സാല്‍മണ്‍ മത്സ്യം
സാല്‍മണ്‍ മത്സ്യം പോലെയുള്ള കടല്‍മത്സ്യങ്ങളില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡും ഉണ്ടാകും.
3. പാലുല്‍പ്പന്നങ്ങള്‍
പ്രോട്ടീനിന്‍റെ മികച്ച ഉറവിടമാണ് പാലുല്‍പ്പന്നങ്ങള്‍. കൂടാതെ ഇവയില്‍ കാത്സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ യോഗര്‍ട്ട്, ചീസ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
4. ബദാം
ഫൈബറും വിറ്റാമിന്‍ ഇ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ബദാമില്‍ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. നൂറ് ഗ്രാം ബദാമില്‍ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
5. സീഡുകള്‍
ചിയാ സീഡുകള്‍ പോലെയുള്ള വിത്തുകളിലും പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
6. സോയാബീന്‍
100 ഗ്രാം സോയാബീനില്‍ 36 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാല്‍ സോയാബീന്‍ കഴിക്കുന്നതും പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.