സഈദ് ബിൻ അഹമ്മദ് അല്‍ ഉതൈബ അന്തരിച്ചു

അബൂദബി: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുല്‍ത്താൻ ആല്‍ നഹ്യാനൊപ്പം പ്രവർത്തിച്ച ആദ്യകാല ഉന്നത ഉദ്യോഗസ്ഥൻ സഈദ് ബിൻ അഹമ്മദ് അല്‍ ഉതൈബ അന്തരിച്ചു.108 വയസ്സായിരുന്നു. അബൂദബി വാണിജ്യ വ്യവസായ ചെയർമാൻ, ചേംബർ ഫെഡറേഷൻ ചെയർമാൻ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഉതൈബയുടെ നിര്യാണത്തില്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആല്‍ മക്തൂം എന്നിവർ അനുശോചിച്ചു.