മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു; നാട്ടുകാര്‍ തീയണച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കലില്‍ മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാർ ഓടിയെത്തി തീയണക്കുകയായിരുന്നു.ഈ സമയത്ത് അമ്മ വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. മകൻ ബിനുവിനെ പൊലീസ് മാനസിരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

രാവിലെ പത്തുമണിയോടെയാണ് ബിനു വീടിന് തീയിട്ടത്. മുറിക്കുള്ളില്‍ അമ്മയുണ്ടായിരുന്ന സമയത്താണ് തീയിട്ടത്. തീ ആളിപ്പടർന്നപ്പോള്‍ അമ്മ പിൻവാതില്‍ വഴി ഓടി രക്ഷപ്പെട്ടു. തീ ആളിപ്പടുന്നത് കണ്ട നാട്ടുകാരെത്തിയ തീയണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. മാനസിക പ്രശ്നങ്ങളുള്ള ബിനു മദ്യപിച്ചാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസ് ബിനുവിനെ കസ്റ്റഡിലെടുത്തു. ഇയാളെ പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മുമ്ബ് അമ്മയെ ബിനു ചൂടുവെളളം തലയില്‍ ഒഴിച്ച്‌ ആക്രമിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.