Fincat

നാളെ നടക്കാ‍നിരുന്ന ഹയർ സെക്കൻഡറി ഫസ്റ്റ് ഇയർ ഇംപ്രൂവ്മെൻ്റ് പരീക്ഷ മാറ്റിവെച്ചു

ഇന്ന് രാവിലെയാണ് സംഭവം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു

മലപ്പുറം : സംസ്ഥാനത്ത്  നാളെ നടക്കാ‍നിരുന്ന ഹയർ സെക്കൻഡറി വിഭാഗം ഫസ്റ്റ് ഇയർ ഇംപ്രൂവ്മെൻ്റ് പരീക്ഷ മാറ്റിവച്ചു.

 

രാവിലെ നടക്കാനിരുന്ന ഹയർ സെക്കൻഡറി അക്കൗണ്ടൻസി ഫസ്റ്റ് ഇയർ ഇംപ്രൂവ്മെൻ്റ് പരീക്ഷയാണ് മാറ്റിവച്ചത്.

 

 

മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ചോദ്യപേപ്പർ മോഷണം പോയതിനെ തുടർന്നാണ് നടപടി.

 

ഇന്ന് രാവിലെയാണ് സംഭവം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.

 

2nd paragraph

പൊലീസും ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ചോദ്യപേപ്പർ മോഷണം പോയതായി സംശയം തോന്നി. തുടർന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

 

വിശദമായ പരിശോധനയിൽ മൂന്ന് സെറ്റ് ചോദ്യപേപ്പർ മോഷണം പോയതായി പൊലീസ് അറിയിച്ചു.

മുറിയിലെ എയർ ഹോളിലൂടെയാണ് മോഷ്ടാവ് അകത്തു കടന്നതെന്നും പൊലീസ് അറിയിച്ചു