ലോണ്‍ അപേക്ഷ ബാങ്കുകള്‍ തള്ളിയേക്കാം; ഈ കാര്യങ്ങള്‍ കൃത്യമാണെന്ന് ഉറപ്പിക്കുക
ഒരു വീടോ കാറോ വാങ്ങാനോ, അല്ലെങ്കില്‍ ഒരു ബിസിനസ്സ് ആരംഭിക്കാനോ പ്ലാനുണ്ടെങ്കില്‍ അതിനുള്ള ഫണ്ട് മുഴുവനായും കൈയ്യിലില്ലെങ്കില്‍ സാമ്ബത്തിക വിടവ് നികത്താൻ ഭൂരിഭാഗം പേരും വായ്പയെ ആണ് ആശ്രയിക്കാറുള്ളത്.ബാങ്കുകള്‍, ഫിൻടെക്കുകള്‍, എൻബിഎഫ്‌സികള്‍ എന്നിവയെ ലോയേണിനായി ആശ്രയിക്കുന്നത് പതിവാണ്. എന്നാല്‍ ഈ വായ്പ അപേക്ഷകള്‍ നിരസിക്കപ്പെട്ടാലോ? ഉയർന്ന വരുമാനമുണ്ടെങ്കില്‍പ്പോലും ചിലപ്പോള്‍ ലോണ്‍ അപേക്ഷ നിരസിക്കപ്പെട്ടേക്കാം. ഇതിന്റെ കാരണം എന്താണ്?
മോശം ക്രെഡിറ്റ് സ്കോർ
ക്രെഡിറ്റ് സ്കോർ എന്നത് ശരിക്കും നിങ്ങളുടെ സാമ്ബത്തിക റിപ്പോർട്ടാണ്. മതിയായ തിരിച്ചടവ് ശേഷിയും സാമ്ബത്തിക അച്ചടക്കവും കാണിക്കുന്ന രേഖയാണ്. ക്രെഡിറ്റ് സ്‌കോർ ഇല്ലാത്തതോ കുറഞ്ഞതോ ആയ അവസ്ഥയില്‍ ബാങ്കുകള്‍ നിങ്ങള്‍ക്ക് ലോണ്‍ നല്കാൻ മടിക്കും.
യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക
യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയം സംഭവിച്ചാല്‍ ലോണ്‍ അപേക്ഷ നിരസിക്കപ്പെട്ടേക്കാം. മിനിമം വരുമാനം, താമസിക്കുന്ന പ്രദേശം, പ്രായം മുതലായവ പോലുള്ള ബാങ്കുകള്‍ പരിഗണിക്കും. വിവിധ ക്രെഡിറ്റ് ഉല്‍പ്പന്നങ്ങള്‍ക്കായി ഓരോ ബാങ്കിനും വ്യത്യസ്ത യോഗ്യതാ മാനദണ്ഡങ്ങളുണ്ട്. അതിനാല്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ലോണ്‍ അപേക്ഷ നിരസിക്കപ്പെടാം
തെറ്റായ രേഖകള്‍
മതിയായ രേഖകള്‍ നല്‍കാത്തതാണ് ലോണ്‍ നിരസിക്കാനുള്ള മറ്റൊരു കാരണം. നിങ്ങള്‍ എടുക്കാൻ ആഗ്രഹിക്കുന്ന ലോണ്‍ ഏതായാലും, ലോണ്‍ അപേക്ഷയുടെ പ്രോസസ്സിംഗിനും അംഗീകാരത്തിനും ശരിയായ ഡോക്യുമെൻ്റേഷൻ പ്രധാനമാണ്. അതിനാല്‍, ലോണിന് അപേക്ഷിക്കുമ്ബോള്‍ ശരിയായ രേഖകള്‍ സമർപ്പിക്കുന്നതില്‍ പരാജയപ്പെടുന്നത് പലപ്പോഴും അത് നിരസിക്കാൻ ഇടയാക്കുന്നു.