സ്കൂളിനടുത്ത് കറങ്ങി നടന്ന് ബിഹാര്‍ സ്വദേശി മുഹമ്മദ്, പൊലീസ് കണ്ടെത്തിയത് 900 പാക്കറ്റ് നിരോധിത പുകയില

കോഴിക്കോട്: കോഴിക്കോട് നാദാപുരം സ്കൂള്‍ പരിസരത്ത് നിന്ന് 900 ത്തിലേറെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബീഹാർ സ്വദേശി പിടിയില്‍.ബിഹാർ സ്വദേശി മുഹമ്മദ് സർഫേ ആലം (38) ആണ് പിടിയിലായത്. നാദാപുരം എസ് ഐ അനീഷ് വടക്കേടത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പരിശോധനയില്‍ പ്രതിയില്‍ നിന്ന് വില്‍പ്പനക്ക് സൂക്ഷിച്ച 900 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പൊലീസ് കണ്ടെടുത്തു.

പൊലീസ് പട്രോളിംഗിന് ഇടയിലാണ് പ്രതി പിടിയിലായത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് ട്രെയിൻ മാർഗമാണ് ലഹരി വസ്തുക്കള്‍ എത്തിക്കുന്നത് എന്ന് പ്രതി പൊലീസില്‍ മൊഴി നല്‍കി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.