കണ്ണൂർ: മരുമകളുടെ വിവാഹാവശ്യത്തിനായി 10 ലക്ഷം രൂപയുടെ സ്വർണം ഗള്‍ഫില്‍നിന്ന് കൊടുത്തയച്ച പ്രവാസിയെ സുഹൃത്തുക്കള്‍ വഞ്ചിച്ചു.മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ റഷീദിനെയാണ് സുഹൃത്തുക്കള്‍ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്തത്. ഇയാളുടെ പരാതിയില്‍ പരശൂർ സ്വദേശികളായ സുബീഷ്, അമല്‍രാജ് എന്നിവർക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തു. ഗള്‍ഫില്‍ നിന്ന് മടങ്ങിയ സുബീഷിന്റെ കൈയിലാണ് അബ്ദുല്‍ റഷീദ് സ്വർണം കൊടുത്തയച്ചത്.
കൊച്ചി വിമാനത്താവളത്തില്‍ എത്തിയാല്‍ ബന്ധുവിന്റെ കൈയില്‍ സ്വർണം കൈമാറണമെന്നും നിർദേശിച്ചു. എന്നാല്‍ ബന്ധുവിന്റെ കൈയില്‍ സുബീഷ് സ്വർണം കൊടുത്തില്ല. അബ്ദുല്‍ റഷീദ് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തതുമില്ല. പിന്നീട് സ്വർണം അമല്‍രാജിന്റെ കൈയിലുണ്ടാകുമെന്ന് ലഭിക്കണമെങ്കില്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ മതിയെന്നും അറിയിച്ചു.
തുടർന്ന് അബ്ദുല്‍ റഷീദ് സ്വർണത്തിനായി അമല്‍രാജിനെ ബന്ധപ്പെട്ടപ്പോള്‍ നല്‍കാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്. സ്വർണം സുബീഷും അമല്‍രാജും മറിച്ചുവിറ്റതാകാമെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. കൊലക്കേസില്‍ കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളാണ് അമല്‍രാജെന്ന് പൊലീസ് പറഞ്ഞു.