മരുമകനുമായി വഴക്കിട്ട് കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു.
മലപ്പുറം: മലപ്പുറം പെരിയമ്ബലത്ത് കുടുംബ വഴക്കിനിടെ മധ്യവയസ്ക്കൻ കുഴഞ്ഞു വീണു മരിച്ചു. പെരിയമ്ബലം സ്വദേശി മുഹമ്മദലിയാണ് (55) മരിച്ചത്.മരുമകനുമായുള്ള വഴക്കിനിടെ മുഹമ്മദലി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദലിയുടെ ജീവൻ രക്ഷിക്കാനായില്ല.