ട്യൂഷൻ സെന്‍ററിലാക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പീഡന ശ്രമം; 57കാരൻ അറസ്റ്റില്‍

മാന്നാർ: ട്യൂഷൻ സെന്‍ററില്‍ പോകവേ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.മാന്നാർ കുട്ടമ്ബേരൂർ സ്വദേശി അനില്‍ കുമാറിനെ (57) ആണ് മാന്നാർ പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ ആറിന് ഉച്ചക്ക് ട്യൂഷൻ സെന്‍ററിലേക്ക് പോകാൻ വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനിയെ ട്യൂഷൻ സെന്ററില്‍ കൊണ്ടുപോയി ആക്കാമെന്ന് പറഞ്ഞ് പ്രതി സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം വിദ്യാർഥിനി മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് പോലീസില്‍ പരാതി നല്‍കി. തുടർന്ന് മാന്നാർ പോലീസ് ഇൻസ്പെക്ടർ എ അനീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.