കായംകുളം കായലില്‍ കണ്ടെത്തിയ മൃതദേഹം പ്രദീപിന്‍റേത്, വീട്ടില്‍ നിന്നും കാണാതായത് വെള്ളിയാഴ്ചയെന്ന് പൊലീസ്


കായംകുളം: ആലപ്പുഴ കായംകുളം കായലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് കാപ്പില്‍ കൃഷ്ണപുരം പുത്തേഴത്ത് വീട്ടില്‍ പ്രദീപ് (47) ആണെന്ന് പൊലീസ് അറിയിച്ചു.ഇന്ന് രാവിലെയാണ് കായലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കായംകുളം പോലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയരുന്നു.

പൊലീസ് അന്വേഷണത്തിലാണ് മരിച്ചത് പ്രദീപ് ആണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് പ്രദീപിനെ വീട്ടില്‍ നിന്നും കാണാതായത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കായംകുളം കായലില്‍ നിന്നും കണ്ടെത്തുന്നത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.