Main Banner

വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ ഒഴിവുകള്‍

വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് 179 ദിവസത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം നവംബര്‍ 10 ന് രാവിലെ 10 ന് ആശുപത്രി കാര്യാലയത്തില്‍ നടക്കും. 18 നും 40 നുമിടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഈ അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ആശുപത്രിയില്‍ നേരിട്ട് ഹാജരാകണം.

1 st paragraph

വിവിധ തസ്തികകളുടെ വിശദാംശങ്ങള്‍ താഴെ പറയുന്നവയാണ്. ലാബ് ടെക്‌നീഷ്യന്‍ (1 ഒഴിവ്) തസ്തികയിലേക്ക് ഡി.എം.എല്‍.ടി, ഡി.എ.എം.ഇ അല്ലെങ്കില്‍ ബി.എസ്സി എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ആയുര്‍വേദ പഞ്ചകര്‍മ്മ തെറാപ്പി കോഴ്‌സ് പാസ്സായവരും പഞ്ചകര്‍മ്മ യൂണിറ്റില്‍ പ്രവര്‍ത്തി പരിചയമുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്കായി മൂന്ന് പഞ്ചകര്‍മ്മ അസിസ്റ്റന്റ് ഒഴിവുകള്‍ ലഭ്യമാണ്. പ്ലസ് ടു പാസായവരും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായ പുരുഷന്മാര്‍ക്ക് മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (1 ഒഴിവ്) തസ്തികയിലേക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. എസ്.എസ്.എല്‍.സി പാസ്സായതും പ്രവര്‍ത്തി പരിചയമുള്ളതുമായ പുരുഷന്മാര്‍ക്ക് മര്‍മ്മ അറ്റഡര്‍ (1 ഒഴിവ്) തസ്തികയിലേക്കും ബി.പി.ടി യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് ഫിസിയോ തെറാപ്പിസ്റ്റ് (1 ഒഴിവ്) തസ്തികയിലേക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.

കൂടാതെ, എസ്.എസ്.എല്‍.സി പാസ്സായതും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളതുമായ പുരുഷന്മാര്‍ക്കായി അറ്റഡര്‍ (1 ഒഴിവ്) തസ്തികയിലേക്കും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി 0494-2977034 എന്ന നമ്പറില്‍ പ്രവൃത്തി സമയങ്ങളില്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടാം.

2nd paragraph