Gold Rate Today: പത്ത് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില താഴേക്ക്; പ്രതീക്ഷയോടെ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണു സ്വർണവില കുറയുന്നത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56760 രൂപയാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് ഇന്നലെ സ്വർണ വ്യാപാരം നടന്നത്. അന്തരാഷ്ട്ര സ്വർണവിലയും റെക്കോർഡ് വിലയിലാണ്. ഭൗമ രാഷ്ട്രീയ സംഘർഷങ്ങള്‍ രൂക്ഷമാകുന്നതാണ് വില ഉയരാനുള്ള കാരണം. പശ്ചിമേഷ്യയില്‍ വെടിനിർത്തല്‍ ഉണ്ടായില്ലെങ്കില്‍ വിലവർധനവ് തുടരും. മാത്രമല്ല, വരുംദിവസങ്ങളില്‍ തന്നെ അന്താരാഷ്ട്ര സ്വർണ്ണവില 2700 കടക്കാനുള്ള സാധ്യതകളും ഉണ്ട്

ഇന്ന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 7095 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5870 രൂപയാണ്.

സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍

സെപ്റ്റംബർ 1 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 53,560 രൂപ
സെപ്റ്റംബർ 2 – ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 53,360 രൂപ
സെപ്റ്റംബർ 3 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 4 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 5 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 6 – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 53,760 രൂപ
സെപ്റ്റംബർ 7 – ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപ
സെപ്റ്റംബർ 8 – സ്വർണ വിലയില്‍ മാറ്റമില്ല. വിപണി വില 53,440 രൂപ
സെപ്റ്റംബർ 9 – സ്വർണ വിലയില്‍ മാറ്റമില്ല. വിപണി വില 53,440 രൂപ
സെപ്റ്റംബർ 10 – സ്വർണ വിലയില്‍ മാറ്റമില്ല. വിപണി വില 53,440 രൂപ
സെപ്റ്റംബർ 11 – ഒരു പവന് സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 53,720 രൂപ
സെപ്റ്റംബർ 12 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു.. വിപണി വില 53,640 രൂപ
സെപ്റ്റംബർ 13 – ഒരു പവന് സ്വർണത്തിന് 960 രൂപ ഉയർന്നു. വിപണി വില 54,600 രൂപ
സെപ്റ്റംബർ 14 – ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 54,920 രൂപ
സെപ്റ്റംബർ 15 – സ്വർണ വിലയില്‍ മാറ്റമില്ല. . വിപണി വില 54,920 രൂപ
സെപ്റ്റംബർ 16 – ഒരു പവന് സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 55,040 രൂപ
സെപ്റ്റംബർ 17 – ഒരു പവന് സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 54,920 രൂപ
സെപ്റ്റംബർ 18 – ഒരു പവന് സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 54,800 രൂപ
സെപ്റ്റംബർ 19 – ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 54,600 രൂപ
സെപ്റ്റംബർ 20 – ഒരു പവന് സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 55,080 രൂപ
സെപ്റ്റംബർ 21 – ഒരു പവന് സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില 55,680 രൂപ
സെപ്റ്റംബർ 22 – സ്വർണ വിലയില്‍ മാറ്റമില്ല. വിപണി വില 55,840 രൂപ
സെപ്റ്റംബർ 23 – ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 55,840 രൂപ
സെപ്റ്റംബർ 24 – ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 56,000 രൂപ
സെപ്റ്റംബർ 25 – ഒരു പവന് സ്വർണത്തിന് 480 രൂപ ഉയർന്നു . വിപണി വില 56,480 രൂപ
സെപ്റ്റംബർ 26 -സ്വർണ വിലയില്‍ മാറ്റമില്ല. വിപണി വില 56,480 രൂപ
സെപ്റ്റംബർ 27 – ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു . വിപണി വില 56,800 രൂപ