വില്‍പനയ്ക്ക് സൂക്ഷിച്ച 27.5 ലിറ്റര്‍ മദ്യവുമായി മദ്ധ്യവയസ്കൻ എക്സൈസിന്റെ പിടിയിലായി


മലപ്പുറം: ഇന്ത്യൻ നിർമിത വിദേശമദ്യ ശേഖരവുമായി മധ്യവയസ്‌കൻ പിടിയില്‍. ഉള്ളണം കൂട്ടുമൂച്ചി റോഡിനടുത്ത് മുണ്ടിയൻ കാവ് സ്‌കൂള്‍ റോഡിന് സമീപത്തെ എ.കൃഷ്ണനാണ് (55) വില്‍പനക്കായി ശേഖരിച്ചുവച്ച 27.5 ലിറ്റർ മദ്യവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.പരപ്പനങ്ങാടി എക്‌സൈസ് റേഞ്ചിലെ അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർ ദിനേശനും സംഘവുമാണ് ഇയാളെ പിടികൂടിയത്. സിവില്‍ എക്‌സൈസ് ഓഫിസർമാരായ ജനരാജ്, ജിഷ്‌നാദ്, വനിത സിവില്‍ എക്‌സൈസ് ഓഫിസർ ഐശ്വര്യ, എക്‌സൈസ് ഡ്രൈവർ ഷണ്മുഖൻ എന്നിവർ ഓപറേഷന് നേതൃത്വം നല്‍കി. പ്രതിയെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.